രണ്ടാമത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എയും രാജിവച്ചു;കര്‍ണാടക വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്;സര്‍ക്കാര്‍ വീണാല്‍ നോക്കി നില്‍ക്കില്ലെന്ന് ബി.ജെ.പി;സര്‍ക്കാരിനെ വീഴ്ത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹമെന്ന് അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി.

ബെംഗളൂരു: ഏതാനും മണിക്കൂറുകള്‍ മുന്‍പ് രാജിവച്ച കോണ്‍ഗ്രസ്‌ എം എല്‍ എ ആനന്ദ് സിങ്ങിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം എല്‍ എ യും മുന്‍ മന്ത്രിയുമായ രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചു.മുംബൈയില്‍ ഉള്ള രമേഷ് രാജിക്കത്ത് സ്പീക്കര്‍ കെ ആര്‍ രമേഷിന് ഫാക്സ് ആയി അയക്കുകയായിരുന്നു.

“മാധ്യമങ്ങളിലൂടെയാണ് എം എല്‍ എ മാരുടെ രാജിക്കാര്യം അറിഞ്ഞത് ,സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല,താഴെ വീഴുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടും,പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പിന് ഉള്ള സാധ്യത ഇല്ല”പ്രതിപക്ഷ നേതാവും ബി ജെ പി അധ്യക്ഷനുമായ യെദിയൂരപ്പ അറിയിച്ചു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

സര്‍ക്കാറിനെ വീഴ്ത്താം എന്ന് ബി ജെ പി പകല്‍ കിനാവ്‌ കാണുകയാണെന്നും അത് നടക്കാന്‍ പോകുന്നില്ല എന്നും അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്ന് വിമത നീക്കത്തിന് നേതൃത്വം വഹിക്കുന്നത് രമേഷ് ജാര്‍ക്കി ഹോളി ആണ്,അദ്ധേഹത്തിന്റെ സഹോദരന്‍ സതീഷ്‌ ജാര്‍ക്കി ഹോളി കുമാരസ്വാമി മന്ത്രി സഭയില്‍ മന്ത്രി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
[masterslider id="10"]

Related posts