സിദ്ധരാമയ്യ ഉൾപ്പെടെ 64 പേർക്കെതിരെ വധഭീഷണി

ബെംഗളൂരു: കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി, പ്രശസ്ത പുരോഗമന സാഹിത്യകാരന്‍ കെ വീരഭദ്രപ്പ എന്നിവരുള്‍പ്പെടെ 64 പേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി സന്ദേശം.

മരണം നിങ്ങള്‍ക്ക് ചുറ്റും പതിയിരിക്കുകയാണ്, മരിക്കാന്‍ തയ്യാറാവുക’ എന്ന സന്ദേശം കര്‍ണാടകയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ.

‘നിങ്ങള്‍ നാശത്തിന്റെ പാതയിലാണ്. മരണം നിങ്ങള്‍ക്ക് വളരെ അടുത്താണ്. നിങ്ങള്‍ തയ്യാറാവുക. മരണം ഏത് രൂപത്തിലും നിങ്ങളെ ബാധിച്ചേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളെ അറിയിക്കുക, നിങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുക’-സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത് ഇങ്ങനെ.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ഇത്തരം ഭീഷണികളെ നിസാരമായി കാണരുതെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുരോഗമന ചിന്തകനും എഴുത്തുകാരനുമായ കെ വീരഭദ്രപ്പയ്ക്കും സംസ്ഥാനത്തെ ‘വര്‍ഗീയ ധ്രുവീകരണ’ത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ മൗനത്തെ എതിര്‍ക്കുന്ന മറ്റ് എഴുത്തുകാര്‍ക്കും സുരക്ഷ നല്‍കണമെന്ന് അദ്ദേഹം ഭരണകക്ഷിയായ ബിജെപിയോട് അഭ്യര്‍ത്ഥിച്ചു. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ.എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts