മോഡേണായി ലഹരി ഇടപാടുകൾ; ഭക്ഷണവിതരണ ആപ്പുകൾ വഴി ന​ഗരത്തിൽ ലഹരികച്ചവടം

ബെം​ഗളുരു; ലഹരി കച്ചവടത്തിന് പുതിയ വഴിതേടിയ രണ്ട് പേർ പോലീസ് പിടിയിൽ. ഇത്തവണ ഭക്ഷണ വിതരണ ആപ്പുകൾ വഴിയാണ് ലഹരി കച്ചവടം നടത്തിയത്.

അസം സ്വദേശികളായ രണ്ട്പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 60 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഭക്ഷണ സാധനങ്ങൾ എത്തിക്കാനെന്ന വ്യാജേന പുസ്തകങ്ങളിലും സമ്മാനപൊതികളിലും ഭം​ഗിയായി പൊതിഞ്ഞാണ് അസം സ്വദേശികൾ ന​ഗരത്തിൽ ലഹരി കച്ചവടം ചെയ്തു വന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഓരോ പുസ്തകങ്ങളുടെയും ഉൾതാളുകൾ മുറിച്ചെടുത്ത് പകരം ലഹരി മരുന്നടങ്ങിയ പാക്കറ്റ് വെച്ചാണ് സംശയം തോന്നാത്ത തരത്തിൽ കച്ചവടം നടത്തിയിരുന്നതെന്ന് സിറ്റി പോലീസ് ജോയിന്റ് കമ്മീഷ്ണർ സന്ദീപ് പാട്ടീൽ വ്യക്തമാക്കി.

ഡാർക്ക് നെറ്റ് വഴി ബിറ്റ് കോയിൻ ഇടപാടിലൂടെയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts