അമല പോള്‍ ബോളിവുഡിലേക്ക്; നായകന്‍ അര്‍ജുന്‍ രാംപാല്‍

മുംബൈ: നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി അമല പോള്‍ ബോളിവുഡിലേക്ക്. അര്‍ജുന്‍ രാംപാലിന്‍റെ നായികയായാണ് അമല ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ച് ഇതിനു മുന്‍പും പലരും അവസരങ്ങളുമായി വന്നിരുന്നതായും എന്നാല്‍ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയാണ്‌ ഈ സിനിമ തിരഞ്ഞെടുത്തതെന്നും അമല പറഞ്ഞു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തന്‍റെ തമിഴ് സിനിമകളുടെ പശ്ചാത്തലത്തില്‍ സമീപിച്ചതിനാല്‍ പ്രത്യേക ഒഡീഷനൊന്നും ഉണ്ടായിരുന്നില്ലെന്നും കൂടാതെ, ചിത്രത്തിന്‍റെ ചിത്രീകരണം ഹിമാലയത്തില്‍ നിന്നുമാണ് ആരംഭിക്കുന്നതെന്നും അമല സൂചിപ്പിച്ചു.
ഏറെക്കാലം ഡല്‍ഹിയില്‍ താമസിച്ചതിനാല്‍ ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാന്‍ സാധിക്കുമെന്നും അമല പറഞ്ഞു.

അതോ അന്തൈ പറവൈ പോല എന്ന തമിഴ് ചിത്രത്തിലും പൃഥ്വിക്കൊപ്പം ആടുജീവിതത്തിലുമാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts