റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ കർണാടക നാലാമത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ നിരത്തുകളിൽ പൊലിഞ്ഞത് 10,609 ജീവന്‍.

ബെംഗളൂരു : റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ കർണാടക നാലാമത്. കഴിഞ്ഞ വർഷം 10,609 ജീവനാണ് സംസ്ഥാനത്തെ നിരത്തുകളിൽ പൊലിഞ്ഞത്. ഉത്തർപ്രദേശ് (20,124), തമിഴ്നാട് (16,157), മധ്യപ്രദേശ് (12,264) സംസ്ഥാനങ്ങളാണ് മുന്നിൽ. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കർണാടകയിൽ അപകട മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2016ൽ 11,133 പേരാണ് മരിച്ചത്.

  ദീപാവലി അവധിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ

കഴിഞ്ഞവർഷം രാജ്യത്താകെ 1.46 ലക്ഷം പേർ അപകടങ്ങളിൽ മരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസേന 400 എന്ന കണക്കിലാണ് മരണം. അശ്രദ്ധമായ ഡ്രൈവിങ്ങും നിലവാരമില്ലാത്ത റോഡുകളുമാണ് അപകടങ്ങൾക്കു കാരണം. അതേസമയം ലക്ഷദ്വീപിൽ കഴിഞ്ഞവർഷം ഒരപകട മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ആൻഡമാൻ–നിക്കോബാർ ദ്വീപുകൾ (21), ദാമൻ–ദിയു (36), നാഗലാൻഡ് (41) എന്നിവിടങ്ങളിലും അപകട മരണങ്ങൾ കുറവായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് സ്പെഷ്യൽ സർവീസുമായി കര്‍ണാടക ആര്‍ടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us