അഭിമന്യു വധം: മുഖ്യ പ്രതി മുഹമ്മദ്‌ റിഫ ബംഗ്ലുരുവിൽനിന്ന് പിടിയിലായി…

ബെംഗളൂരു: അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ക്കൂടി പിടിയില്‍. ക്യാമ്പസ്‌ ഫ്രണ്ട് സംസ്ഥാന്‍ സെക്രട്ടറി മുഹമ്മദ്‌ റിഫയാണ് ഇന്ന് ബെംഗളൂരുവിൽനിന്ന്  പൊലീസ് പിടിയിലായത്. അഭിമന്യു വധത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇയാള്‍ എന്ന് പൊലീസ് പറയുന്നു. തലശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ നിയമ വിദ്യാര്‍ഥിയാണ്. നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെയും അര്‍ജുനേയും കുത്തിയതെന്ന വിവരം റിഫയില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചുവരെഴുത്ത് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ റിഫയുടെ സാന്നിധ്യം മഹാരാജാസ്…

Read More

അമല പോള്‍ ബോളിവുഡിലേക്ക്; നായകന്‍ അര്‍ജുന്‍ രാംപാല്‍

മുംബൈ: നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി അമല പോള്‍ ബോളിവുഡിലേക്ക്. അര്‍ജുന്‍ രാംപാലിന്‍റെ നായികയായാണ് അമല ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ച് ഇതിനു മുന്‍പും പലരും അവസരങ്ങളുമായി വന്നിരുന്നതായും എന്നാല്‍ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയാണ്‌ ഈ സിനിമ തിരഞ്ഞെടുത്തതെന്നും അമല പറഞ്ഞു. തന്‍റെ തമിഴ് സിനിമകളുടെ പശ്ചാത്തലത്തില്‍ സമീപിച്ചതിനാല്‍ പ്രത്യേക ഒഡീഷനൊന്നും ഉണ്ടായിരുന്നില്ലെന്നും കൂടാതെ, ചിത്രത്തിന്‍റെ ചിത്രീകരണം ഹിമാലയത്തില്‍ നിന്നുമാണ് ആരംഭിക്കുന്നതെന്നും അമല സൂചിപ്പിച്ചു. ഏറെക്കാലം ഡല്‍ഹിയില്‍ താമസിച്ചതിനാല്‍ ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാന്‍ സാധിക്കുമെന്നും…

Read More

റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ കർണാടക നാലാമത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ നിരത്തുകളിൽ പൊലിഞ്ഞത് 10,609 ജീവന്‍.

ബെംഗളൂരു : റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ കർണാടക നാലാമത്. കഴിഞ്ഞ വർഷം 10,609 ജീവനാണ് സംസ്ഥാനത്തെ നിരത്തുകളിൽ പൊലിഞ്ഞത്. ഉത്തർപ്രദേശ് (20,124), തമിഴ്നാട് (16,157), മധ്യപ്രദേശ് (12,264) സംസ്ഥാനങ്ങളാണ് മുന്നിൽ. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കർണാടകയിൽ അപകട മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2016ൽ 11,133 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം രാജ്യത്താകെ 1.46 ലക്ഷം പേർ അപകടങ്ങളിൽ മരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസേന 400 എന്ന കണക്കിലാണ് മരണം. അശ്രദ്ധമായ ഡ്രൈവിങ്ങും നിലവാരമില്ലാത്ത റോഡുകളുമാണ് അപകടങ്ങൾക്കു കാരണം.…

Read More

ജയലളിത ഒരിക്കലും ഗര്‍ഭിണി ആയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണി ആയിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബംഗളൂരു സ്വദേശിനിയായ അമൃത മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതിന് തെളിവായി ഒരു വീഡിയോയും സര്‍ക്കാന്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ നല്‍കി. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ അമൃത ജനിച്ച സമയത്ത് ജയളിത ഗര്‍ഭിണി അല്ലായിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 1980 ആഗസ്റ്റ് 14ന് ജയലളിതയുടെ മൈലാപൂരിലെ വീട്ടിലാണ്‌ താന്‍ ജനിച്ചതെന്നാണ് അമൃത കോടതിയില്‍ ഹാജരാക്കിയ രേകഖകളിലുള്ളത്.…

Read More

മനുഷ്യരെ പോലെ പ്രാധാന്യമുള്ളവര്‍ തന്നെ പശുക്കളും: യോഗി ആദിത്യനാഥ്

ലക്നോ: ‘മനുഷ്യർ പ്രാധാന്യമുള്ളവര്‍ തന്നെ, അതേപോലെ തന്നെയാണ് പശുക്കളും. രണ്ടും പ്രകൃതിയിൽ ഒരേപോലെ പങ്കു വഹിക്കുന്നവര്‍. എല്ലാവരും സംരക്ഷിക്കപ്പെടും…’ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശു ജാഗ്രത എന്നീ കാര്യങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാര്‍ എല്ലാവർക്കും സംരക്ഷണം നൽകുമെന്ന്‍ സൂചിപ്പിച്ച അദ്ദേഹം, ഓരോ വ്യക്തിക്കും ഓരോ സമുദായത്തിനും മറ്റുള്ളവരോട് ആദരവുണ്ടായിരിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ച നടപടിയേയും ആദിത്യനാഥ്‌ നേരെത്തെ വിമര്‍ശിച്ചിരുന്നു. രാഹുലിന്‍റെ കെട്ടിപ്പിടുത്തം രാഷ്ട്രീയ നാടകമാണെന്ന്…

Read More

സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണം; ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ചതായി മോഹന്‍ലാല്‍ മന്ത്രി എ. കെ ബാലനെ അറിയിച്ചു. മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി നേരത്തേ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി എ. കെ ബാലനുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരായ 107 പേര്‍ ചേര്‍ന്ന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന്…

Read More
Click Here to Follow Us