സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണം; ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ചതായി മോഹന്‍ലാല്‍ മന്ത്രി എ. കെ ബാലനെ അറിയിച്ചു.

മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി നേരത്തേ സൂചിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി എ. കെ ബാലനുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരായ 107 പേര്‍ ചേര്‍ന്ന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആറു ചലച്ചിത്ര സംഘടനകള്‍ ചേര്‍ന്ന്‍ കത്ത് നല്‍കിയിരുന്നു.

കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചന്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിയോക് ജനറല്‍ സെക്രട്ടറി എം. സി ബോബി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts