ആഫ്രിക്കൻ പൗരൻ മരിച്ച സംഭവം; കോംഗോ എംബസി ഉദ്യോഗസ്ഥർ നഗരത്തിലെത്തി

ബെംഗളൂരു: മയക്കുമരുന്നു കേസിൽ പോലീസ് പിടിയിലായ ആഫ്രിക്കൻ പൗരൻ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് കോംഗോ എംബസി ഉദ്യോഗസ്ഥർ നഗരത്തിലെത്തി. കസ്റ്റഡി മരണത്തെയും തുടർന്ന് നടന്ന പ്രതിഷേധത്തെയും കുറിചുള്ളാ വിവരങ്ങൾ എംബസി ഉദ്യോഗസ്ഥർ ബെംഗളൂരു സിറ്റി പോലീസിനോട് ചോദിച്ചറിഞ്ഞു. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കോംഗോ എംബസിയിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥരാണ് ബംഗളുരുവിൽ എത്തിയത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ജെ.സി. നഗർ പോലീസ് കസ്റ്റഡിയിലായിരുന്ന ജോൺ (27) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. ഇതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ ആഫ്രിക്കൻ പൗരന്മാരുടെ കൂട്ടായ്മ പോലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധം വൻ അക്രമാസക്തമായിരുന്നു.

നഗരത്തിലെ ഹെന്നൂരിൽ താമസിച്ചിരുന്ന ജോണിനെ ഞായറാഴ്ച രാത്രി 12.30 ഓടെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. ഗുളികകളും പിടിച്ചെടുത്തിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച ജോണിന് തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാർ ഔദ്യോഗികമായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts