മാനസിക സമ്മർദ്ദം: കോവിഡ് വിമുക്തർക്ക് ബി.ബി.എം.പി. ആരോഗ്യവിഭാഗത്തിന്റെ കൗൺസലിംഗ് പദ്ധതി

ബെംഗളൂരു: കോവിഡ് രോഗവിമുക്തിക്കു ശേഷം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, വിഷാദ രോഗത്തിലേക്ക് എത്താനിടയുള്ള ഒരുപാടു പേരുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ആളുകളെ മാനസിക സമ്മർദ്ദം കുറച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം കൗൺസലിംഗ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നു.

കോവിഡ് വിമുക്തിക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമം തുടങ്ങിയവയെ പറ്റി ആരോഗ്യ വിഭാഗം കൗൺസിലർമാർ കോവിഡ് വിമുക്തർക്കും, കുടുംബാംഗങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകും. കോവിഡ് ഭേദമായതിനു ശേഷവും ചില രോഗലക്ഷണങ്ങൾ നിലനില്ക്കാനിടയുള്ള സാഹചര്യത്തിൽ വലിയ സമ്മർദ്ദമാണ് കോവിഡ് വിമുക്തർ അഭിമുഖീകരിക്കുന്നത്.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

ഐ.സി.എം.ആർ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങളിൽ പ്ലാസ്മാ തെറാപ്പി ഏറെ ഫലപ്രദമാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിഗമനം. നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിയതിനു ശേഷവും നിലവിലെ സാഹചര്യത്തിൽ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവുന്നവർ വളരെ കുറവാണ്.

അതു കൊണ്ട് തന്നെ പ്ലാസ്മാ ദാനത്തിൻ്റെ കാര്യത്തിലും കൗൺസലിംഗ് നൽകേണ്ടതുണ്ട്.
വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണവും ഗൃഹ സന്ദർശനം നടത്തി കൗൺസലിംഗ് നടത്താൻ നിയോഗിക്കപ്പെടുന്ന ആരോഗ്യവിഭാഗം അംഗങ്ങൾ പ്രയോജനപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts