മോഷണമുതൽ തിരിച്ചേൽപ്പിച്ച് മാതൃകയായി മോഷ്ടാവ്!!

ബെംഗളൂരു: മോഷ്ടിച്ചെടുത്ത മാല ഉടമസ്ഥനെ തിരികെ ഏൽപ്പിക്കാൻ ടി.വി ചാനലിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ് മോഷ്ടാവ്.
ബെംഗളൂരുവിലാണ് വ്യത്യസ്തമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുവർണ്ണ ന്യൂസ് അവതാരകനായ സുനിൽ ഷെട്ടിയുടെ വിലാസത്തിലേക്കാണ് തപാൽ വഴി മാല എത്തിയിരിക്കുന്നത്.

“കൊറോണ കാരണം ഞാൻ ജോലിയില്ലാത്തവനും പണമില്ലാത്തവനും ആയി അതുകൊണ്ടാണ് മോഷ്ടിച്ചത്. പിന്നീട് എനിക്ക് മനസിലായി, ഞാനത് ചെയ്യാൻ പാടില്ലായിരുന്നു, എല്ലാവരും എന്നോട് ക്ഷമിക്കണം. ക്ഷമിക്കണം ബെംഗളൂരു പോലീസ്‌”

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ഇങ്ങനെ ഒരു കത്തും മാലയോടൊപ്പം വച്ചിരുന്നു. ഉടമസ്ഥൻ്റ മേൽവിലാസവും കൃത്യമായി കത്തിലുണ്ട്. മാല ഇന്നുതന്നെ ഉടമസ്ഥന് കൈമാറുമെന്ന് ചാനൽ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts