ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ഡല്‍ഹി: രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി സഖ്യകക്ഷികൾ പരസ്പരം ആക്രമിക്കുന്നത് അവസാനിപ്പിച്ച് ബിജെപിക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സഖ്യകക്ഷികള്‍ക്ക് ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ച രാഹുൽ, ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയതിനൊപ്പം, അടുത്തിടെ ചില വിഷയങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന നിരാശയും തുറന്നുപറഞ്ഞു.

വോട്ടുചോരി ഉള്‍പ്പെടെ താന്‍ ഉന്നയിച്ച പല പ്രധാന വിഷയങ്ങളിലും മുന്നണിയിൽ നിന്നും മതിയായ പിന്തുണ കിട്ടാത്തതില്‍ വിഷമമുണ്ട്. മുന്നണിയുടെ ഭാഗമായി ഒന്നിച്ചു നില്‍ക്കുക എന്നതിലുപരി കോണ്‍ഗ്രസിനെ മാത്രം വിമര്‍ശിക്കാനാണ് ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. എന്നാൽ ബിജെപി എന്നത് തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പാര്‍ട്ടിയല്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ വ്യക്തമാകും. അതുകൊണ്ടുതന്നെ ആഭ്യന്തര കലഹങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ച് ഒന്നിച്ച് മുന്നോട്ട് പോകാൻ എല്ലാവരും തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികളും സഖ്യത്തിനുള്ളിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും മുന്നണിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഡൽഹിയിൽ ഈ നിര്‍ണായക യോഗം ചേർന്നത്. പ്രതിപക്ഷ മുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തുക, വരാനിരിക്കുന്ന പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട സംയുക്ത തന്ത്രങ്ങൾ രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ പ്രധാന ചര്‍ച്ചാവിഷയമായത്. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതിപക്ഷം ഒരൊറ്റക്കെട്ടായി ശക്തമായി നിലകൊള്ളണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ മുന്നണിയുടെ ആദ്യ ഔപചാരിക സമ്മേളനം തിങ്കളാഴ്ച സംഘടിപ്പിച്ചത്. മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തപ്പോൾ, മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. ഡിഎംകെയുടെ ഈ വിട്ടുനിൽക്കൽ ഇന്ത്യ മുന്നണിക്കുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും വഴിവെച്ചിട്ടുണ്ട്. എങ്കിലും, സഖ്യത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിപക്ഷ ഐക്യം പരമാവധി നിലനിര്‍ത്താനും ബിജെപിക്കെതിരായ പോരാട്ടം കൂടുതൽ ഏകോപിപ്പിക്കാനുമുള്ള നിർണായക ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ യോഗത്തെ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts