കലബുറഗിയിൽ യുവതി മൂന്ന് പെൺമക്കളെ കിണറ്റിലേക്ക് തള്ളിയിട്ട ശേഷം ജീവിതം അവസാനിപ്പിച്ചു

ബെംഗളൂരു : കലബുറഗി ജില്ലയിലെ ആലന്ദ് താലൂക്കിലെ മദ്യാൽ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി 28 കാരിയായ യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് മൂന്ന് പെൺമക്കളെ അവൾ കിണറ്റിലേക്ക് എറിഞ്ഞെങ്കിലും അവരിൽ ഒരാൾ രക്ഷപ്പെട്ടു.

ലക്ഷ്മി എളകെ, മകളായ ഗൗരമ്മ (6), സാവിത്രി (1) എന്നിവരാണ് മരിച്ചത്. 4 വയസ്സുള്ള ഈശ്വരിയാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ അർദ്ധരാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൻറെ പേരിൽ ലക്ഷ്മിയെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് മൂന്നാമത്തെ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ശേഷം അവളുടെ ജീവിതം കൂടുതൽ വഷളായി.വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ ഏറെ വൈകിട്ടും കാണാഞ്ഞതോടെ ശനിയാഴ്ച രാത്രി ലക്ഷ്മിയുടെ ഭർത്താവ് ബാലപ്പയും മാതാപിതാക്കളും ഇവരെ തിരഞ്ഞിറങ്ങി. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വയലിലേക്ക് പോകുന്നത് കണ്ടതായി നാട്ടുകാരാണ് പറഞ്ഞതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയും ജീവന് വേണ്ടി പിടയുന്ന ഈശ്വരിയെ,ഗ്രാമവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts