റെയിൽവേ സ്റ്റേഷനിൽ കൗമാരക്കാരന്റെ ആത്മഹത്യ ശ്രമം ; രക്ഷകരായി ആർപിഎഫ് ജീവനക്കാർ

ബെംഗളൂരു: ക്രാന്തിവീര സങ്കൊല്ലി രായണ്ണ സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയ കൗമാരക്കാരനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ജീവനക്കാർ രക്ഷപ്പെടുത്തി. കുട്ടിയെ കൗൺസിലിംഗ് നടത്തി മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു.

കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ പ്രവേശന കവാടത്തിൽ ആർപിഎഫിന്റെ ‘നൻഹെ ഫാരിസ്തേ’ ടീമിനെ സമീപിക്കുകയും തന്റെ അനന്തരവനായ 16 വയസുകാരനെ കാണാനില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം അറിയുന്നത് എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. വീട്ടിലേക്ക് കുട്ടി സെൽഫോണിൽ വീഡിയോ അയച്ചുവെന്നും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നതായി തോന്നിയെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

സിറ്റി റെയിൽവേ സ്റ്റേഷൻ വളപ്പിൽ കൗമാരക്കാരൻ ഉണ്ടെന്ന് സംഘം തിരിച്ചറിഞ്ഞു; കുട്ടിയുടെ ഫോട്ടോകളും വീഡിയോയും വാട്സാപ്പിൽ സ്റ്റേഷനിലെ ആർപിഎഫ് ജീവനക്കാർക്ക് കൈമാറി.കുട്ടിയെ കണ്ടെത്തുന്നതിനായി ജീവനക്കാർ ആറ് ടീമുകളായി പിരിഞ്ഞു, ബംഗളൂരു സിറ്റി-ന്യൂഡൽഹി എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിനിന്റെ കോച്ചിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയും. കുട്ടിയെ കൗൺസിലിംഗ് നടത്തി മാതാപിതാക്കൾക്ക് കൈമാറി ചെയ്തു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts