വീട്ടിലെ പരവതാനി ഇനി ജയിലിൽ വിരിക്കൽ നടക്കില്ല; തടവുകാർക്ക് വീട്ടിലെ ഭക്ഷണവും കിടക്കയും വിലക്കി

ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം, പുറത്തു നിന്ന് കിടക്കകൾ തുടങ്ങിയവ എത്തിക്കുന്നത് നിരോധിച്ചു കൊണ്ട് ജയിൽ വകുപ്പ് ഉത്തരവിറക്കി.

തടവുകാരുടെ ആരോഗ്യപരമായ ആശങ്കകളും ജയിൽ സുരക്ഷയും മുൻനിർത്തിയാണിതെന്ന് ജയിൽ ഡിജിപി
അലോക് കുമാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

പുറത്തുനിന്നുള്ള പാക്കറ്റ് ഭക്ഷണത്തിനും പഴവർഗങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. പഴവർഗങ്ങൾ ഒരാഴ്ചയിൽ ഒരാൾക്ക് പരമാവധി 2 കിലോഗ്രാം മാത്രമേ പുറത്തുനിന്ന് അനുവദിക്കൂ,

ബദാം, കശുവണ്ടിപ്പരിപ്പ്, വാൽനട്ട്, ഉണക്കമുന്തിരി തുടങ്ങിയവ പരമാവധി 500 ഗ്രാം. ബേക്കറി സാധനങ്ങളും 500 ഗ്രാമിൽ കവിയാൻ പാടില്ല.

തടവിൽ പ്രവേശിക്കുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറമെ 2 ജോഡി വസ്ത്രങ്ങൾ മാത്രമേ അനുവദിക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts