കനത്ത മൂടൽമഞ്ഞ്; 15 വിമാനങ്ങൾ വൈകി, 6 എണ്ണം വഴി തിരിച്ച് വിട്ടു

ബെംഗളൂരു : കനത്ത മൂടൽമഞ്ഞ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചു.

ആറുവിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 15 വിമാനങ്ങൾ വൈകി.

അപ്രതീക്ഷിതനടപടിയായതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. പാതിവഴിയിലാണ് വിമാനം വഴിതിരിച്ചുവിടാൻ പോകുന്ന കാര്യം യാത്രക്കാർ അറിഞ്ഞത്.

മുംബൈയിൽ നിന്നുള്ള രണ്ടുവിമാനങ്ങളും ഹൈദരാബാദ്, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ള ഓരോ വിമാനവും ചെന്നൈയിലേക്ക് തിരിച്ചുവിട്ടു.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

രണ്ടുവിമാനങ്ങൾ ഹൈദരാബാദിലേക്കാണ് തിരിച്ചുവിട്ടത്.

ആകാശ്‌, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ക്വിക്ക്‌ജെറ്റ് കാർഗോ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

വിമാനത്താവളത്തിൽ ദൃശ്യപരിധി വളരെ കുറവായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ 5.08-നും 7.25-നും ഇടയിലായിരുന്നു ഏറ്റവുംകുറവ് ദൃശ്യപരിധി ഉണ്ടായിരുന്നത്.

നവംബർമുതൽ ഫെബ്രുവരിവരെ പുലർച്ചെ മൂന്നിനും രാവിലെ 8.30-നും ഇടയിൽ വിമാനത്താവളമേഖലയിൽ മൂടൽമഞ്ഞുണ്ടാകാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts