യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: ഒല നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

ബെംഗളൂരു : ഓട്ടോഡ്രൈവർ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒല കാബ് ഉടമകളായ എ.എൻ.ഐ. ടെക്‌നോളജീസ് യാത്രക്കാരിക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന കർണാടക ഹൈക്കോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഈമാസം 28 വരെയാണ് സ്റ്റേചെയ്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി പ്രതികൾക്ക് നോട്ടീസിന് മറുപടി നൽകാൻ സമയംകൊടുത്ത 28 വരെ ഉത്തരവിന് സ്റ്റേയുണ്ടാകുമെന്ന് വ്യക്തമാക്കി.

  ആകാശയാത്രക്കാർക്ക് മുന്നെ ഇനി കണ്കുളിർക്കുന്ന കാഴ്ചയും; ബെംഗളൂരു വിമാനത്താവളം ടെർമിനൽ-2 ഇനി വെറുമൊരു കാത്തിരിപ്പുകേന്ദ്രമല്ല!

ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ, ജസ്റ്റിസ് എം.ജി. ഉമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യാത്രക്കാരിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്പനിയുടെ ആഭ്യന്തര പരാതി

കമ്മിറ്റി ജോലിസ്ഥലത്ത് സ്ത്രീകളുടെ ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു ജസ്റ്റിസ് എം.ജി.എസ്. കമാലിന്റെ ഏകാംഗ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടത്.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

ഇതിനെതിരേ എ.എൻ.ഐ. ടെക്‌നോളജീസ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം
[masterslider id="10"]

Related posts

Click Here to Follow Us