ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഡികെ ശിവകുമാറിനെ നിയോഗിച്ചു 

ബെംഗളൂരു: ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഡി.കെ. ശിവകുമാറിനെ നിയോഗിച്ച് കോൺഗ്രസ്.

കോൺഗ്രസിന്റെ പ്രധാന ട്രബിൾ ഷൂട്ടർ എന്നാണ് എന്നാണ് ഡി.കെ. അറിയപ്പെടുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ ദിവസം ഹിമാചലിലെ രാജ്യസഭ സീറ്റ് കോൺഗ്രസിന് നഷ്ടമായിരുന്നു.

60 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്നു.

ബി.ജെ.പിക്ക് 25ഉം. രാജ്യസഭ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എം.എൽ.എമാർ ​ക്രോസ് വോട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു.

ഒടുവിൽ നറുക്കെടുപ്പിലൂടെ ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ വിമതനീക്കത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസ് എം.എൽ.എയും മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ് രാജിവെക്കുകയും ചെയ്തു.

കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സഭയിൽ വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം ബുധനാഴ്ച രാവിലെ ഗവർണറെ കണ്ടിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

നാടകീയ നീക്കങ്ങൾ നടക്കുന്നതിനിടെ ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു രാജിവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ റിപ്പോർട്ടുകൾ എ.ഐ.സി.സി തള്ളുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts