ഗൃഹ ലക്ഷ്മി പദ്ധതി ഇന്ന് ആരംഭിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ: രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കും

ബെംഗളൂരു: സംസ്ഥാന സർക്കാർ മൈസൂരിൽ ഗൃഹ ലക്ഷ്മിയ്ക്ക് പദ്ധതിയ്ക്ക്ആ ഇന്ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. പദ്ധതി ലോഞ്ചിന് ശേഷം ഗുണഭോക്താക്കൾക്ക് പണം ലഭിച്ച് തുടങ്ങും. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന പരിപാടി ഗംഭീരമായി നടത്താനുള്ള ക്രമീകരണങ്ങൾ സർക്കാർ മൈസൂരുവിൽ നടത്തിവരികയാണ്.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

സർക്കാർ പറയുന്നതനുസരിച്ച്, ഗൃഹ ലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത മൊത്തം 1.9 കോർ സ്ത്രീകൾക്ക് സർക്കാരിന്റെ പക്കൽ നിന്നും പണം ലഭിക്കും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായാണ് കോൺഗ്രസ് പാർട്ടി ഗൃഹ ലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത് . ഈ പദ്ധതിയുടെ രജിസ്ട്രേഷൻ ജൂലൈ 19 ന് ആരംഭിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts