മോഷണം പെരുകുന്നു; തക്കാളിത്തോട്ടങ്ങൾക്കും പോലീസ് കാവൽ

ബെംഗളൂരു: തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ചാമരാജനഗര പൊലീസ് ജില്ലയിലെ തക്കാളിത്തോട്ടങ്ങളിൽ പട്രോളിങ് ശക്തമാക്കി.

പലയിടത്തും അക്രമികൾ കൃഷി നശിപ്പിച്ചെന്ന പരാതിയെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കബ്ബേപുരയിലെ ഒന്നര ഏക്കറോളം വരുന്ന തക്കാളി കൃഷി അജ്ഞാതർ നശിപ്പിച്ചിരുന്നു. ബേഗൂർ പൊലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ തക്കാളിത്തോട്ടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചതിൽ കർഷകർ സന്തോഷം പ്രകടിപ്പിച്ചു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

വിലപിടിപ്പുള്ള വിളകൾ സംരക്ഷിക്കുന്നതിന് അതത് പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ ഒരുക്കാൻ ജില്ലാ ഭരണകൂടം പോലീസിന് നിർദ്ദേശം നൽകി.

അതേസമയം, ചാമരാജനഗര ജില്ലയിലെ ഒരു കർഷകൻ ഈ സീസണിൽ തക്കാളി വിറ്റ് ഒരു കോടി രൂപയാണ് നേടിയത്. ലക്ഷ്മിപുര ഗ്രാമത്തിലെ കൃഷ്ണ ഷെട്ടി എന്ന കർഷകനും മകൻ രാജേന്ദ്രനും തന്റെ 12 ഏക്കർ വയലിൽ കൃഷി ചെയ്ത തക്കാളി വിറ്റ് ഒരു കോടിയിലധികം രൂപ സമ്പാദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
[masterslider id="10"]

Related posts