ലൈംഗിക തൊഴിലിനായി യുവതികളെ എത്തിച്ച ഇടനിലക്കാർ പിടിയിൽ

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികത്തൊഴിലിനായി നഗരത്തിലെത്തിച്ച 26 യുവതികളെ സി.സി.ബി. സംഘം രക്ഷപ്പെടുത്തി. ഇടനിലക്കാരെ പിടികൂടി.

രഹസ്യവിവരത്തെ തുടർന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും പി.ജി. സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ് യുവതികൾ.സംഭവത്തിൽ ഒമ്പത് ഇടനിലക്കാരെയും സി.ബി.ഐ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് എത്തിച്ചിരുന്നതെന്ന് സി.സി.ബി. അന്വേഷണത്തിൽ കണ്ടെത്തി.

ബ്യൂട്ടി പാർലറുകളിലും പബ്ബുകളിലും യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഇവരെ ലൈംഗികത്തൊഴിലിന് നിർബന്ധിക്കുകയായിരുന്നു. വിശ്വേശ്വരായ ലെഔട്ട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.

സംശയങ്ങൾക്ക് ഇടനൽകാത്തവിധം ചില പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങളിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്. ഇടനിലക്കാർ ഇടപാടുകാരെ കണ്ടെത്തി ഇവിടേക്കെത്തിക്കുന്നത് പതിവാണ്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

യുവതികളെ രക്ഷപ്പെടുത്തിയതോടെ പല ഇടനിലക്കാരും ഒളിവിലാണെന്ന് സി.സി.ബി. അറിയിച്ചു. യുവതികളെ സ്വദേശങ്ങളിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഉദോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts