യൂട്യൂബറെ കയ്യേറ്റം ചെയ്ത വ്യാപാരി അറസ്റ്റിൽ; കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് 

ബെംഗളൂരു: ചോര്‍ ബസാറില്‍ ചിത്രീകരണം നടത്തുന്നതിനിടെ ഡച്ച്‌ യൂട്യൂബര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ.

പെഡ്രോ മോട്ടയാണ് മര്‍ദനത്തിന് ഇരയായത്. ‘ചോര്‍ ബസാറി’ല്‍ കച്ചവടക്കാരുടെ ജീവിത സാഹചര്യവും മറ്റും പകര്‍ത്തി സംസാരിച്ച്‌ പോകവെയാണ് ഡച്ച്‌ യൂട്യൂബര്‍ക്ക് മര്‍ദനമേറ്റത്. കയ്യില്‍ പിടിച്ച സമയം യൂട്യൂബര്‍ ‘നമസ്‌തേ’ എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മര്‍ദനമേറ്റത്.

സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ, പ്രദേശത്തെ കച്ചവടക്കാരനായ പ്രതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. പെഡ്രോ മോട്ടയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. വീഡിയോ റെക്കോഡ് ചെയ്യുന്നത് ചോദ്യം ചെയ്‌താണ് പ്രതി യൂട്യൂബറെ കയ്യേറ്റം ചെയ്‌തത്. വിദേശ പൗരൻ ആദ്യം നമസ്‌തേ പറഞ്ഞ് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ യൂട്യൂബര്‍ കൈ വിടാൻ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് തയ്യാറാകാത്ത പ്രതി തട്ടിക്കയറുകയും തള്ളിയിടുകയുമായിരുന്നു.

  ആഡംബര കാറിലെത്തി കന്നുകാലി മോഷണം; സ്റ്റിക്കർ ഒട്ടിച്ച് തിരിച്ചറിയാതിരിക്കാൻ തന്ത്രം; മൂന്നുപേർ പിടിയിൽ

തുടര്‍ന്ന് പ്രശ്‌നം വഷളാവുന്നതിന് മുന്‍പ് വിദേശ പൗരന്‍ തിടുക്കത്തില്‍ സ്ഥലം വിട്ടു. ‘സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുകയും മര്‍ദിച്ചയാളെ പിടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വിദേശ ടൂറിസ്റ്റുകളോട് ഇത്തരം മോശം പെരുമാറ്റം അനുവദിക്കില്ല’ – ബെംഗളൂരു സിറ്റി പോലീസ് ട്വീറ്റ് ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
[masterslider id="10"]

Related posts

Click Here to Follow Us