ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താൻ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.

ക്രിസ്മസിന് നാട്ടിലെത്താൻ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരുവിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

23, 25 തീയതികളിൽ രാത്രി 11.30ന് മൈസൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. പിന്നീട് 7.20ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്. അതേപോലെ തന്നെ തിരിച്ചും രണ്ടു സർവീസുണ്ട്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

24, 26 തീയതികളിൽ കൊച്ചുവെളിയിൽ നിന്ന് 10 മണിക്ക് ട്രെയിൻ പുറപ്പെടും. തുടർന്ന് 7.15ന് മൈസൂരുവിൽ എത്തുന്നു നിലയിലാണ് ട്രെയിൻ സർവീസ്.

ബംഗളൂരു വഴിയാണ് സർവീസ്. 06211, 06212 നമ്പറുകളിലുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts