അപകടകാരണം അമിത വേഗതയെന്ന് പ്രാഥമിക റിപ്പോർട്ട്‌

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ കാണാനില്ല. അപകടസമയത്ത് ഡ്രൈവര്‍ ജോമോന്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായതെന്നുമാണ് റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലും ജോമോന്റെ പേരില്ല. കോട്ടയം സ്വദേശിയുടേതാണ് ബസ്.

അപകടമുണ്ടാവാന്‍ കാരണം അമിതവേഗമാണ് എന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അപകടസമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഗതാഗത കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ടു കൈമാറി.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്ന് വിദ്യാര്‍ത്ഥികളും പറഞ്ഞു. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സുമേഷും ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നു എന്ന് പറഞ്ഞിരുന്നു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാരുമുള്‍പ്പെടെ 9 പേര്‍ മരിച്ചു. ആകെ 60 പേര്‍ക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts