തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്ക സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കട്ടനാർപട്ടി ഗ്രാമത്തിലെ പടക്കനിർമ്മാണശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഗ്രാമത്തിലെ നാല് പടക്കനിർമ്മാണ യൂണിറ്റുകളിലായി ഒരേസമയമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർമ്മാണശാലകൾ പൂർണ്ണമായും തകർന്നു. അപകടസമയത്ത് നിരവധി തൊഴിലാളികൾ യൂണിറ്റുകളിൽ ജോലിയിലുണ്ടായിരുന്നു.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

പരിക്കേറ്റ ആറ് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയുണ്ടായ രാസപ്രവർത്തനമാണോ അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഗവർണറും മുഖ്യമന്ത്രിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts