ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോളയ്ക്ക് സമീപം ദേശീയപാത 52-ൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. വ്യാഴാഴ്ച കാഞ്ചിനബാഗിലിനടുത്താണ് അപകടമുണ്ടായത്. ടാങ്കറിലെ തീ സമീപത്തെ വനത്തിലേക്കും പടർന്നതോടെ പ്രദേശം വൻ ഭീതിയിലായി.

മംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്ക് പെട്രോൾ കയറ്റിപ്പോവുകയായിരുന്ന ടാങ്കറിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. പെട്രോൾ നിറച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. ടാങ്കറിൽ നിന്ന് പടർന്ന തീ റോഡിനോട് ചേർന്നുള്ള വനമേഖലയിലേക്കും വ്യാപിച്ചു. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി കിലോമീറ്ററുകളോളം അകലെ വാഹനങ്ങൾ തടഞ്ഞിരിക്കുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. വനത്തിലേക്ക് തീ കൂടുതൽ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts