രണ്ടാം കണിപ്പൂവുമായി ദീപിക പദുകോണും രൺവീർ സിംഗും; കുഞ്ഞു ദുഅ ഇനി ബിഗ് സിസ്റ്റർ!

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോൺ വീണ്ടും അമ്മയാകുന്നു. തങ്ങളുടെ രണ്ടാമത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം ദീപികയും രൺവീർ സിംഗും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

മകൾ ദുഅ പദുകോൺ സിംഗിനൊപ്പമുള്ള അതിമനോഹരമായ ഒരു ചിത്രത്തിലൂടെയായിരുന്നു ഈ പ്രഖ്യാപനം. പോസിറ്റീവ് റിസൾട്ട് കാണിക്കുന്ന പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കൈയ്യിലേന്തിയ ദുഅയുടെയും, ചേർത്തുപിടിച്ചിരിക്കുന്ന മാതാപിതാക്കളുടെയും ചിത്രം നിമിഷനേരം കൊണ്ട് വൈറലായി.

2024 സെപ്റ്റംബറിലായിരുന്നു ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കൺമണിയായി ദുഅ പിറന്നത്. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ് മകൾ എന്ന അർത്ഥത്തിലാണ് ‘ദുഅ’ എന്ന് പേരിട്ടതെന്ന് ദമ്പതികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഇപ്പോൾ ദുഅയുടെ രണ്ടാം പിറന്നാളിന് മുന്നോടിയായി എത്തിയ ഈ സന്തോഷവാർത്ത ആരാധകർക്കും സിനിമാ ലോകത്തിനും ഇരട്ടി മധുരമായി. പരിനീതി ചോപ്ര, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ പ്രമുഖ താരങ്ങൾ ദമ്പതികൾക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു.

2018 നവംബറിൽ ഇറ്റലിയിൽ വെച്ചായിരുന്നു ദീപികയും രൺവീറും വിവാഹിതരായത്. സിനിമയിലും ജീവിതത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ജോഡികൾ നിലവിൽ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തിലൂടെ 1700 കോടിയിലധികം രൂപയുടെ ആഗോള ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി നിൽക്കുകയാണ് രൺവീർ. ഷാരൂഖ് ഖാനൊപ്പം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ‘കിംഗ്’ ആണ് ദീപികയുടെ വരാനിരിക്കുന്ന പ്രധാന ചിത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
[masterslider id="10"]

Related posts