ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞു ‘തീര്‍ത്തു’… കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ ഡല്‍ഹി നാണംകെട്ടു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരവേറ്റത് തല്ലിതകര്‍ത്തും എറിഞ്ഞൊതുക്കിയും. ബാറ്റ്‌സ്മാരുടെ വെടിക്കെട്ട് ഇന്നിങ്‌സിനു ശേഷം ബൗളര്‍മാരും ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു.

71 റണ്‍സിനാണ് ഡല്‍ഹിയെ നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 59 റണ്‍സെടുത്ത നിതീഷ് റാണയുടെയും 41 റണ്‍സെടുത്ത ആന്ദ്രേ റസലിന്ററയും മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലെത്തിയത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 129 റണ്‍സിന് പുറത്തായി. റിഷഭ് പന്ത് (43) മാക്‌സ് വെല്‍(47) മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്. ഗംഭീറിന് എട്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഐപിഎല്ലില്‍ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആണ് എതിരാളികള്‍. രാത്രി 8 മണിക്ക് മുംബൈയിലാണ് മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts