കോടതി അനുമതിയോടെ ദിലീപ് വീണ്ടും വിദേശത്തേക്ക്; ഒപ്പം കാവ്യയും മീനാക്ഷിയും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടന്‍ ദിലീപിന് വിദേശത്ത്‌ പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന യാത്രയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ഉണ്ടാകുമെന്നും സൂചനയുണ്ട്.

ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്. ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. ഇത് സംബന്ധിച്ച് അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ ദിലീപിന് അനുകൂലമാവുകയായിരുന്നു.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് നടത്തുന്ന രണ്ടാമത്തെ വിദേശയാത്രയാണിത്‌. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റോറന്റിന്‍റെ ഉദ്ഘാടനത്തിനായി നേരത്തെ ദിലീപ് ദുബായില്‍ എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts