ഇന്ത്യ പോസ്റ്റ് ഇനി ‘ജെറ്റ്’ വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും

SPEED POST

ബെംഗളൂരു: തപാൽ സേവനങ്ങളിൽ വൻ മാറ്റവുമായി ഇന്ത്യ പോസ്റ്റ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാഴ്‌സലുകളും മറ്റ് തപാൽ വസ്തുക്കളും വെറും 24 മണിക്കൂറിനുള്ളിൽ എത്തിക്കുന്ന ’24 സ്പീഡ് പോസ്റ്റ്’ സേവനം ​ഇന്ന് (മാർച്ച് 17) മുതൽ ആരംഭിക്കും.

അടിയന്തര പ്രാധാന്യമുള്ള പാഴ്‌സലുകൾക്ക് അടുത്ത ദിവസം തന്നെ ഡെലിവറി ഉറപ്പാക്കുന്ന (Guaranteed Delivery) പദ്ധതിയാണിത്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ന് ഉച്ചയ്ക്ക് 12:30-ന് ന്യൂഡൽഹിയിലെ ആകാശവാണി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയും സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയും ചേർന്ന് ഈ നൂതന സേവനത്തിന് തുടക്കം കുറിക്കും.

സേവനത്തിന്റെ പ്രധാന സവിശേഷതകൾ:
ഒടിപി (OTP) അടിസ്ഥാനമാക്കിയുള്ള സുരക്ഷിത കൈമാറ്റം. അയക്കുന്ന പാഴ്‌സലുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാൻ എൻഡ്-ടു-എൻഡ് ട്രാക്കിംഗ് സംവിധാനവും എസ്എംഎസ് അലേർട്ടുകളും. വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കാൻ മുൻഗണനാടിസ്ഥാനത്തിൽ പ്രത്യേക വിമാന ഗതാഗത ക്രമീകരണങ്ങളും പ്രോസസ്സിംഗ് വിൻഡോകളും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറിന് പുറമെ 48 മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പാക്കുന്ന സേവനവും ലഭ്യമാകും.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

വൈകിയാൽ പണം തിരികെ!
ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനായി ‘മണി-ബാക്ക് ഗ്യാരണ്ടി’ സൗകര്യവും ഇന്ത്യ പോസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഡെലിവറി നടന്നില്ലെങ്കിൽ ഉപഭോക്താവിന് തുക തിരികെ ലഭിക്കും. ലോജിസ്റ്റിക് രംഗത്ത് സ്വകാര്യ കൊറിയർ കമ്പനികളോട് കിടപിടിക്കുന്ന രീതിയിൽ തപാൽ വകുപ്പിനെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts