നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!

ബെംഗളൂരു: നഗരത്തിൽ തുടരുന്ന പാചകവാതക ക്ഷാമത്തിനിടെ ഉപഭോക്താവിൽ നിന്ന് വിചിത്രമായ അധിക ചാർജ് ഈടാക്കി ബെംഗളൂരുവിലെ കഫേ. നഗരത്തിലെ പ്രശസ്തമായ ‘തിയോ കഫേ’ (Theo Cafe) ആണ് ഓർഡർ ചെയ്ത മിന്റ് നാരങ്ങാവെള്ളത്തിന് അഞ്ച് ശതമാനം ‘ഗ്യാസ് ക്രൈസിസ് ചാർജ്’ (Gas Crisis Charge) ബില്ലിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.

ബില്ലിലെ കണക്കുകൾ ഇങ്ങനെ;
മിന്റ് ലെമനേഡ് (രണ്ടെണ്ണം): 358 രൂപ (ഒന്നിന് ₹179 വീതം)
ഡിസ്കൗണ്ട് (5%): 17.90 രൂപ കുറച്ചു
നികുതികൾ: ജി.എസ്ടി. (CGST, SGST – 2.5% വീതം) കൂട്ടിച്ചേർത്തു
ഗ്യാസ് ക്രൈസിസ് ചാർജ് (5%): 17.01 രൂപ അധികമായി ഈടാക്കി
ആകെ തുക: 374 രൂപ

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

വിമർശനമുയർത്തി സോഷ്യൽ മീഡിയ

രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് ഈ വിചിത്ര ബില്ല് ലഭിച്ചത്. നാരങ്ങാവെള്ളം തയ്യാറാക്കാൻ പാചകവാതകത്തിന്റെ ആവശ്യമില്ലെന്നിരിക്കെ ഇത്തരമൊരു തുക ഈടാക്കിയത് യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

“നാരങ്ങ ചൂടാക്കിയാണോ നിങ്ങൾ വെള്ളം ഉണ്ടാക്കുന്നത്?”, “നാരങ്ങാവെള്ളത്തിൽ ഇനി ഗ്യാസ് നിറച്ചു തുടങ്ങിയോ?” എന്നിങ്ങനെയുള്ള പരിഹാസ രൂപേണയുള്ള കമന്റുകളാണ് ബില്ലിന്റെ ചിത്രം സഹിതം പ്രചരിക്കുന്നത്. നിലവിലെ എൽ.പി.ജി ക്ഷാമത്തെ മറയാക്കി ഭക്ഷണശാലകൾ ഉപഭോക്താക്കളെ അനാവശ്യമായി ചൂഷണം ചെയ്യുകയാണെന്നും വിമർശനമുയരുന്നുണ്ട്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ഗ്യാസ് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മറ്റ് വിഭവങ്ങൾക്ക് ചാർജ് വർധിപ്പിക്കുന്നത് മനസ്സിലാക്കാമെങ്കിലും, അടുപ്പിൽ വെക്കാത്ത പാനീയങ്ങൾക്ക് പോലും ‘ഗ്യാസ് ചാർജ്’ ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts