തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്. ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം. നേരത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും പലപ്പോഴും നെറ്റ്‌വർക്ക് തകരാറുകൾ മൂലം ഇടപാടുകൾ തടസ്സപ്പെടുന്നുവെന്നും…
Read MoreDay: 17 March 2026
നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ
ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ”ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല” എന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്. നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ”എന്നെ വിളിച്ചിട്ടില്ലന്നേ… എന്നെ വിളിക്കണ്ടേ….” എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും സുധാകരൻ തയ്യാറായില്ല. രാവിലെയാണ് കെ…
Read Moreചെങ്ങന്നൂരിൽ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ
കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത്. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു. ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് എന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് മറിയയുടെ…
Read Moreവന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍വിസ്തരിച്ചിരുന്നു. 2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം…
Read Moreജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍
ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ . തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു. തൃക്കാക്കരയാണ് ഇപ്പോള്‍ എന്റെ നാട്. എനിക്ക് സ്വന്തമായൊരു വീടുണ്ടാകുന്നത് തൃക്കാക്കരയാണ്. കൊട്ടാരക്കരയില്‍ നിന്ന് തൃക്കാക്കരയിലേക്ക് മാറിയപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ച നാടാണിത്. ഇനിയിപ്പോള്‍ എന്നാല്‍ കഴിയുന്നതെല്ലാം ആ നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗം – അദ്ദേഹം പറഞ്ഞു.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നു.
Read Moreസഖാവിൽ നിന്ന് ‘കൈ’പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും
മലമ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ.സുരേഷ് കോൺഗ്രസിലേക്ക്. ഇന്ന് മലമ്പുഴയിലെ കോൺഗ്രസ് ഓഫിസിലെത്തി അംഗത്വമെടുക്കും. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിൽ ചേരുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് സുരേഷ് പറഞ്ഞു. പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പലതവണ ആലോചിച്ചെന്ന് സുരേഷ് പറഞ്ഞു. അങ്ങനെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതൃത്വമല്ല പാർട്ടിയിൽ ചേരാന്‍ നിർദേശിച്ചത്. സ്വയം എടുത്ത തീരുമാനമാണെന്നും സുരേഷ് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ആദ്യം സുരേഷ് പറഞ്ഞിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റിയത്. മലമ്പുഴയിൽ എ. പ്രഭാകരനാണ്…
Read Moreഗ്യാസ് തീർന്നു, അടുക്കള പൂട്ടി; നഗരത്തിൽ വീണ്ടും ‘വർക്ക് ഫ്രം ഹോം’?
ബെംഗളൂരു: ഭക്ഷണ പ്രതിസന്ധി രൂക്ഷമായതോടെ ഐ.ടി ജീവനക്കാരുടെ സംഘടനയായ ‘ഫോറം ഫോർ ഐ.ടി എംപ്ലോയീസ്’ രംഗത്തെത്തി. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ജീവനക്കാർക്ക് സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Hometown) അനുമതി നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രതിസന്ധി നീളുകയാണെങ്കിൽ നോൺ-ക്രിട്ടിക്കൽ വിഭാഗത്തിലുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകുന്ന കാര്യം കമ്പനികളുടെ പരിഗണനയിലാണ്.
Read Moreകോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ
ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്നുണ്ടായ ആഗോള പാചകവാതക (LPG) ക്ഷാമം ഇന്ത്യയിലെ ഐ.ടി നഗരങ്ങളെ നിശ്ചലമാക്കുന്നു. ഇൻഫോസിസിന് പിന്നാലെ ടി.സി.എസ് (TCS), വിപ്രോ, കോഗ്നിസെന്റ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ കാന്റീൻ സേവനങ്ങൾ വെട്ടിക്കുറച്ചു. ഇതോടെ ആയിരക്കണക്കിന് ഐ.ടി ജീവനക്കാർ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. ക്യാമ്പസുകൾ നിശബ്ദം; കാന്റീനുകളിൽ നിയന്ത്രണം ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്, പുണെയിലെ ഹിഞ്ചേവാഡി തുടങ്ങിയ പ്രമുഖ ഐ.ടി പാർക്കുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. വിപ്രോയുടെയും കോഗ്നിസെന്റിന്റെയും ക്യാമ്പസുകളിലെ ലൈവ് കൗണ്ടറുകളും ചൈനീസ്, ഫാസ്റ്റ് ഫുഡ് വിഭാഗങ്ങളും പ്രവർത്തനരഹിതമായി. നിലവിൽ പരിമിതമായ വിഭവങ്ങൾ മാത്രമാണ് വിതരണം…
Read Moreഒന്നല്ല രണ്ടല്ല, 812 കിലോമീറ്റർ! ഒപ്പം ഒരു ജീവൻ രക്ഷിച്ച കരുത്തും; വിധാൻ സൗധയിലെ അതിഥിയായി ബോബി ചെമ്മണ്ണൂർ
ബെംഗളൂരു: ലോകസമാധാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ബോബി ചെമ്മണ്ണൂർ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ കർണാടക സർക്കാർ ആദരിച്ചു. ബെംഗളൂരുവിലെ വിഖ്യാതമായ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ സ്പീക്കർ യു.ടി. ഖാദറാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. ലോകസമാധാന സന്ദേശവുമായി 812 കിലോമീറ്റർ ദൂരം മാരത്തൺ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം നടത്തിയ നിരന്തരമായ ഇടപെടലുകളെയും സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു. നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക്, കൃഷിമന്ത്രി എൻ. ചലുവരായസ്വാമി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.…
Read More