സഖാവിൽ നിന്ന് ‘കൈ’പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും

മലമ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ.സുരേഷ് കോൺഗ്രസിലേക്ക്. ഇന്ന് മലമ്പുഴയിലെ കോൺഗ്രസ് ഓഫിസിലെത്തി അംഗത്വമെടുക്കും. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിൽ ചേരുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് സുരേഷ് പറഞ്ഞു.

പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പലതവണ ആലോചിച്ചെന്ന് സുരേഷ് പറ‍ഞ്ഞു. അങ്ങനെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതൃത്വമല്ല പാർട്ടിയിൽ ചേരാന്‍ നിർദേശിച്ചത്. സ്വയം എടുത്ത തീരുമാനമാണെന്നും സുരേഷ് പറഞ്ഞു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ആദ്യം സുരേഷ് പറഞ്ഞിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റിയത്. മലമ്പുഴയിൽ എ. പ്രഭാകരനാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 25,734 വോട്ടിനാണ് പ്രഭാകരൻ ബിജെപിയിലെ സി.കൃഷ്ണകുമാറിനെ തോൽപിച്ചത്. 2001 മുതൽ 2016വരെ വി.എസ്.അച്യുതാനന്ദൻ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് മലമ്പുഴ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts