കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്നുണ്ടായ ആഗോള പാചകവാതക (LPG) ക്ഷാമം ഇന്ത്യയിലെ ഐ.ടി നഗരങ്ങളെ നിശ്ചലമാക്കുന്നു. ഇൻഫോസിസിന് പിന്നാലെ ടി.സി.എസ് (TCS), വിപ്രോ, കോഗ്നിസെന്റ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ കാന്റീൻ സേവനങ്ങൾ വെട്ടിക്കുറച്ചു. ഇതോടെ ആയിരക്കണക്കിന് ഐ.ടി ജീവനക്കാർ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്.

ക്യാമ്പസുകൾ നിശബ്ദം; കാന്റീനുകളിൽ നിയന്ത്രണം
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്, പുണെയിലെ ഹിഞ്ചേവാഡി തുടങ്ങിയ പ്രമുഖ ഐ.ടി പാർക്കുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

വിപ്രോയുടെയും കോഗ്നിസെന്റിന്റെയും ക്യാമ്പസുകളിലെ ലൈവ് കൗണ്ടറുകളും ചൈനീസ്, ഫാസ്റ്റ് ഫുഡ് വിഭാഗങ്ങളും പ്രവർത്തനരഹിതമായി. നിലവിൽ പരിമിതമായ വിഭവങ്ങൾ മാത്രമാണ് വിതരണം ചെയ്യുന്നത്. ജീവനക്കാർ സ്വന്തം നിലയ്ക്ക് ഭക്ഷണം എത്തിക്കണമെന്ന് കമ്പനികൾ കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഹോസ്റ്റലുകളിലും പി.ജികളിലും താമസിക്കുന്ന ലക്ഷക്കണക്കിന് ജീവനക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പുറത്തെ ഹോട്ടലുകളും ഗ്യാസ് ക്ഷാമം മൂലം മെനുകൾ വെട്ടിക്കുറയ്ക്കുകയോ താൽക്കാലികമായി അടയ്ക്കുകയോ ചെയ്തത് സ്ഥിതി സങ്കീർണ്ണമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts