നഗരം ക്ലീനാക്കും; മാലിന്യ സംസ്‌കരണകേന്ദ്രം 100 ഏക്കര്‍ സ്ഥലം തേടി സര്‍ക്കാര്‍

ബെംഗളുരു: മാലിന്യപ്രശ്‌നം രൂ ക്ഷമായതോടെ കൂടുതല്‍ സം സ്‌കരണ കേന്ദ്രങ്ങള്‍ സജ്ജീക രിക്കുന്നു. കോലാര്‍, മാഗഡി, നെലമംഗല, തുമക്കൂരു റോഡു കള്‍ക്കു സമീപം വനത്തോടു ചേര്‍ന്ന് 100 ഏക്കര്‍ സ്ഥലമാണ് പുതുതായി തേടുന്നത്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 2013 ലെ ഭൂ മി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കും.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി ബിഎ) ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബെംഗ ളൂരു വികസന ചുമതല കൂടിയു ള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവ കുമാര്‍ ഇക്കാര്യം അറിയിച്ചത്.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

നഷ്ടപരിഹാരം ഉറപ്പാക്കും

നഗരത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം വിട്ടുനല്‍കു ന്നവര്‍ക്കാണു മുന്‍ഗണന. ഈ ഭാഗങ്ങളില്‍ മികച്ച നിലവാരമു ള്ള റോഡുകളും നിര്‍മിക്കും. ഏറ്റെടുക്കല്‍ നടപടിക്ക് ളുരു കലക്ടര്‍ മേല്‍നോട്ടം വഹി ക്കും. അനുദിനം വളരുന്ന നഗര ത്തിന്റെ ഭാവി ആവശ്യങ്ങള്‍ മു ന്നില്‍ക്കണ്ടാണു കൂടുതല്‍ സം സ്‌കരണ കേന്ദ്രങ്ങള്‍ ആരംഭി ക്കുന്നത്. നിര്‍മാര്‍ജന കേന്ദ്ര ങ്ങള്‍ക്കായി സര്‍ക്കാര്‍ നിലവില്‍ മാലിന്യപ്രശ്‌നത്തില്‍ രാ ഷ്ട്രീയ കേന്ദ്രങ്ങള്‍ കണ്ടെത്തിയെങ്കിലും സ്ഥലം വിട്ട് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായില്ല

രാഷ്ട്രീയ ചേരികളില്‍ ചെളിവാരിയേറും

മാലിന്യ പ്രശ്‌നത്തില്‍ രാഷ്ട്രീയ ചെളിവാരിയേറും സജീ വമായി ബിജെപി നേതാക്കള്‍ മാലിന്യ ട്രക്കുകള്‍ തടഞ്ഞ് സര്‍ ക്കാരിനെ ഭീഷണിപ്പെടുത്തുക യാണെന്ന് ശിവകുമാര്‍ ആരോപിച്ചു.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

തങ്ങളുടെ മണ്ഡലങ്ങ ളില്‍ ഫണ്ടിനായി സമ്മര്‍ദം ചെലുത്താനുള്ള ബിജെപി തന്ത്രമാണിത്. ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയു മായ ശോഭ കരന്തലജെ സര്‍ക്കാ രിനെതിരെ രംഗത്തെത്തി. ബെല്ല ഹള്ളി, ബാഗലൂര്‍, ബൈയപ്പന ഹള്ളി എന്നിവിടങ്ങളില്‍ മാലി ന്യം അലക്ഷ്യമായി കൂട്ടിയിടുക യാണെന്നു മന്ത്രി ആരോപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts