മെട്രോ ചാര്‍ജ് കൂട്ടാന്‍ വീണ്ടും നീക്കം

ബെംഗളുരു: താല്‍ക്കാലികമായി നിര്‍ത്തിവച്ച മെട്രോ ചാര്‍ജ് വര്‍ധനയില്‍ വീണ്ടും ചര്‍ച്ച സജീവം. മെട്രോ ചെലവുകള്‍ സംബന്ധിച്ച് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍ പറേഷന്‍ (ബിഎംആര്‍സി) ഉടന്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് സമര്‍പ്പിക്കും. ഓഡിറ്റ് പ്രകാരം ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് സുചന.

ഈ മാസം 8 മുതല്‍ 5% ചാര്‍ജ് കൂട്ടുമെന്നായിരുന്നു ബിഎംആര്‍ സി അറിയിച്ചിരുന്നത്. എന്നാല്‍, യാത്രക്കാരുടെ എതിര്‍പ്പ് ശക്ത മായതോടെ അവസാന നിമിഷം വര്‍ധന സ്റ്റേ ചെയ്തു. ഇതിനു പിന്നാലെ മെട്രോ ചെലവ് സംബ ന്ധിച്ച്ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശിവകുമാര്‍ ആവ ശ്യപ്പെടുകയായിരുന്നു. മെട്രോയുടെ അറ്റുകുറ്റപ്പണി ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, ഇന്ധന ച്ചെലവ് തുടങ്ങിയവ സംബന്ധി ച്ചാണ് ഓഡിറ്റ് നടത്തിയത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തുവരു ന്നതിനിടെ ചാര്‍ജ് വര്‍ധനയെക്കു റിച്ച് വീണ്ടും ചര്‍ച്ച ചൂടുപിടിച്ചിട്ടു ണ്ട്. 5% വര്‍ധന വേണോ, കുറയ്ക്കണോ എന്നതിലും ചര്‍ച്ച നട ക്കുന്നുണ്ട്. വര്‍ധന ഒന്നോ രണ്ടോ ശതമാനം മതിയെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

കുറഞ്ഞ ടിക്കറ്റ് ചാര്‍ജ് 11 രൂപയാ യും കൂടിയ ചാര്‍ജ് 95 രൂപയായും കൂട്ടാനായിരുന്നു തീരുമാനം.
നിലവില്‍ കുറഞ്ഞ ചാര്‍ജ് 10 രൂപയും കൂടിയ ചാര്‍ജ് 90 രൂപയു മാണ്. അതേസമയം, ചാര്‍ജ് കൂട്ടു കയോ കുറയ്ക്കുകയോ ചെയ്യണ മെങ്കില്‍ പുതിയ ചാര്‍ജ് നിര്‍ണയ സമിതി രൂപീകരിക്കണം.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

അതിനാല്‍ മെട്രോ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാന മെടുക്കും. മെട്രോ ചാര്‍ജ് വര്‍ധി പ്പിക്കണമെന്ന നിലപാടില്‍ ബി എംആര്‍സി ഉറച്ചു നിന്നാല്‍ യാ ത്രക്കാരുടെ വന്‍ പ്രതിഷേധമുയ രാന്‍ സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts