ബെംഗളുരു: നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സുഹൃത്തിനും മറ്റൊരാള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബംഗാള്‍ സ്വദേശി ഡിക്‌സന്‍ സാന്‍ഡോ, സുഹൃത്ത് ഹാസന്‍ സ്വദേശി നിഖില്‍ (35) എന്നിവര്‍ ക്കെതിരെയാണ് കേസ്. തമിഴ്‌നാട് സ്വദേശിയായ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയുടെ പരാതിയിലാണു നടപടി. ഒരുമാസം മുന്‍പാണ് വിദ്യാര്‍ഥിനി സമൂഹമാധ്യമത്തിലൂടെ ഡിക്‌സനെ പരിചയപ്പെട്ടത്. 14ന് ഡിക്‌സന്‍ വിദ്യാര്‍ഥിനിയെ ജക്കൂരിലെ സ്വകാര്യ വില്ലയിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ച് മയക്കി കുട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. അമൃതഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: 24 February 2026
കബ്ബൺ പാർക്കിൽ ദമ്പതികൾക്ക് നേരെ ട്രാൻസ്‌ജെൻഡർമാരുടെ അതിക്രമം; നഗ്നതാ പ്രദർശനവും അസഭ്യവർഷവും
ബെംഗളൂരു: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കബ്ബൺ പാർക്കിൽ യുവദമ്പതികൾക്ക് നേരെ ട്രാൻസ്‌ജെൻഡർമാരുടെ അതിക്രമം. പണം ആവശ്യപ്പെട്ടെത്തിയ രണ്ട് ട്രാൻസ്‌ജെൻഡർ സ്ത്രീകൾ ദമ്പതികളെ അസഭ്യം പറയുകയും പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാർക്കിൽ സമയം ചെലവഴിക്കാനെത്തിയ ദമ്പതികളെ സമീപിച്ച ട്രാൻസ്‌ജെൻഡർമാർ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ ദമ്പതികൾ വിസമ്മതിച്ചതോടെ ഇവർ പ്രകോപിതരായി. തുടർന്ന് ദമ്പതികൾക്ക് നേരെ തിരിയുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ പൊതുമധ്യത്തിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നതാ…
Read Moreശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, ഹാജരാകാൻ രോഗിക്ക് നോട്ടിസ് !
തൃശൂർ∙ ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി, തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. ഇതിനുശേഷം ഒരുവർഷം മുൻപ് രോഗി മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിന്‍റെ നോട്ടിസ്. പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിനു ഹാജരാകാൻ തൃശൂരുള്ളവർക്ക് നോട്ടിസ് നൽകിയത് രണ്ടുദിവസം മുൻപ്. പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും. ഇതാണ് മന്ത്രി ഉൾപ്പെടെ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ ആരോഗ്യരംഗത്തെ മാതൃകയിലൊന്ന്! തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020 മേയിൽ…
Read Moreനമ്മ മെട്രോയിലെ തിരക്കിന് ആശ്വാസം; ജൂണോടെ മൂന്ന് പുതിയ ട്രെയിനുകൾ കൂടി എത്തും
ബെംഗളൂരു: മെട്രോ ട്രെയിനുകളിലെ ശ്വാസംമുട്ടിക്കുന്ന തിരക്കിൽ വലയുന്ന ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി പുതിയ ട്രെയിനുകൾ എത്തുന്നു. നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിൽ അനുഭവപ്പെടുന്ന അമിത തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ജൂൺ മാസത്തോടെ മൂന്ന് പുതിയ ട്രെയിനുകൾ സർവീസിനായി സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. നിർമ്മാണം പൂർത്തിയായി, ട്രെയിനുകൾ പുറപ്പെട്ടു കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (TRSL) നിർമ്മിച്ച ആദ്യ ട്രെയിൻ ഫെബ്രുവരി 18-ന് ബെംഗളൂരുവിലേക്ക് അയച്ചു കഴിഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ഇത് പീനിയ ഡിപ്പോയിൽ എത്തും. ചൈനീസ് കമ്പനിയായ CRRC-യുമായുള്ള കരാറിന്റെ ഭാഗമായാണ്…
Read Moreസഹപാഠികളുടെ വഴക്ക് തടയാൻ ശ്രമിച്ച16 വയസ്സുകാരന് ദാരുണാന്ത്യം; 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ബെംഗളൂരു : സഹപാഠികൾ തമ്മിലുള്ള നിസ്സാര തർക്കം പരിഹരിക്കാൻ ഇടപെട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥി സംഘട്ടനത്തിനിടയിൽ കൊല്ലപ്പെട്ടു. ശിവമോഗയിലെ ഉർഗദൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഉർഗദൂർ സ്വദേശിയായ സങ്കേത് (16) ആണ് മരിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സങ്കേത്. വഴിമധ്യേ സഹപാഠികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും കൈയാങ്കളിയും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് തടയാനും സുഹൃത്തുക്കളെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നതിനിടെ സങ്കേതിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ…
Read Moreജാഗ്രത! ഇനി ‘ഡിജിറ്റൽ ഗുണ്ടാപ്പിരിവ്’; വിദേശത്തിരുന്ന് ക്വട്ടേഷൻ, നടപ്പിലാക്കാൻ കുട്ടികൾ
ഡൽഹി: തലസ്ഥാന നഗരിയെ നടുക്കി പുതിയ തരം പണംതട്ടൽ രീതി വ്യാപകമാകുന്നു. നേരിട്ടെത്തി ഭീഷണിപ്പെടുത്തുന്ന പഴയ ഗുണ്ടാ ശൈലി മാറി, വിദേശത്തിരുന്ന് ഇന്റർനെറ്റ് കോളുകൾ വഴി പണം തട്ടുന്ന ‘ഡിജിറ്റൽ എക്സ്റ്റോർഷൻ’ മാഫിയ സജീവമാകുകയാണ്. ചെറുകിട വ്യാപാരികൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ ഈ ഡിജിറ്റൽ ഭീഷണിയുടെ നിഴലിലാണ്. ഭീഷണി ബിഷ്‌ണോയിയുടെ പേരിൽ; പണം ബിറ്റ്‌കോയിനായി കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളെന്ന് പരിചയപ്പെടുത്തിയാണ് ഭീഷണി കോളുകൾ എത്തുന്നത്. ഈസ്റ്റ് വിനോദ് നഗറിലെ ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിക്ക് ലഭിച്ച അഞ്ച് ലക്ഷം…
Read Moreപിഎസ് സി പ്രായപരിധി കൂട്ടി
തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും…
Read Moreസി.ജെ. റോയിയുടെ മരണം: ആ ‘അവസാന ഫോൺകോൾ’ ? അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണ സംഘം (SIT). മരണത്തിന് തൊട്ടുമുൻപ് റോയിക്ക് ലഭിച്ച ഒരു ഫോൺ കോളാണ് അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 2:45-ന് വന്ന ആ ദുരൂഹ കോൾ സംഭവദിവസം തന്റെ മാനേജർ ജോസഫിനൊപ്പം ലാംഗ്‌ഫോർഡ് റോഡിലെ ഓഫീസിലേക്ക് കാറിൽ വരികയായിരുന്നു സി.ജെ. റോയ്. ആദായനികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹം എത്തിയത്. യാത്രയിലുടനീളം തികച്ചും ശാന്തനായിരുന്ന റോയിയുടെ…
Read Moreവഴിയിലാവില്ല യാത്ര; ബെംഗളൂരുവിലെ ബിഎംടിസി ബസുകൾ അടിമുടി മാറുന്നു
ബെംഗളുരു: ഈ വര്‍ഷം ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബി എംടിസി) 2000 പഴയ ബസുകള്‍ പിന്‍വലിച്ച് പുതിയ ഇലക്ട്രിക് ബസുകള്‍ ഇറക്കും. മലിനീകരണം കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണി തെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നിലവിലെ പല ബസുകളും പഴയതാണ്. ഓട്ടത്തിനിടെ തക രാര്‍ സംഭവിച്ച് യാത്രക്കാര്‍ വഴി യില്‍ കുടുങ്ങുന്നതു പതിവാണ്. അപകടത്തില്‍പ്പെടാറുമുണ്ട്. ബസുകള്‍ വാടകയ്‌ക്കെടുക്കാ നാണു നീക്കം. ഡ്രൈവര്‍മാരെ പുറംകരാര്‍ വഴി നിയമിക്കുന്നതി നാല്‍ ബിഎംടിസിയും ഡ്രൈവര്‍മാരും തമ്മില്‍ നേരിട്ട് ബന്ധം ഉണ്ടാകില്ല. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക…
Read More115 കോടിയുടെ കരാറിൽ മെട്രോ സ്റ്റേഷന് പുതിയ പേര്!
ബെംഗളുരു: നമ്മ മെട്രോ ബ്ലൂ ലൈനിലെ ബെലന്തൂര്‍ സ്റ്റേഷന് ‘പ്രസ്റ്റീജ് ബെലന്തൂര്‍ മെട്രോ സ്റ്റേഷന്‍’ എന്ന് പേരിടും. ഇതിനായി പ്രസ്റ്റീജ് ഗ്രൂപ്പ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനു മായി (ബിഎംആര്‍സി) 115 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടു. 30 വര്‍ഷത്തേക്കാണ് കരാര്‍. സ്റ്റേഷനില്‍ 3000 ചതുരശ്രയടി വാണിജ്യ സ്ഥലും 1000 ചതുരശ്രയടി പരസ്യ സ്ഥലവും പ്രസ്റ്റീജിനുണ്ടാകും. ഒട്ടേറെ ഐടി കമ്പ നികള്‍ സ്ഥിതി ചെയ്യുന്ന ഔട്ടര്‍ റിങ് റോഡിലാണ് ബെലന്തൂര്‍ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ സ്റ്റേഷനുക പ്ലാറ്റ്‌ഫോം ബാരിക്കേഡ് കൂടുതല്‍ മെട്രോ സ്റ്റേഷനുക…
Read More