സഹപാഠികളുടെ വഴക്ക് തടയാൻ ശ്രമിച്ച16 വയസ്സുകാരന് ദാരുണാന്ത്യം; 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു : സഹപാഠികൾ തമ്മിലുള്ള നിസ്സാര തർക്കം പരിഹരിക്കാൻ ഇടപെട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥി സംഘട്ടനത്തിനിടയിൽ കൊല്ലപ്പെട്ടു. ശിവമോഗയിലെ ഉർഗദൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഉർഗദൂർ സ്വദേശിയായ സങ്കേത് (16) ആണ് മരിച്ചത്.

അടുത്ത മാസം നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സങ്കേത്. വഴിമധ്യേ സഹപാഠികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും കൈയാങ്കളിയും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

ഇത് തടയാനും സുഹൃത്തുക്കളെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നതിനിടെ സങ്കേതിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

ഏഴ് പേർ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിസ്സാരമായ കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

ധനസഹായം പ്രഖ്യാപിച്ചു
അപ്രതീക്ഷിതമായി മകനെ നഷ്ടപ്പെട്ട സങ്കേതിന്റെ കുടുംബത്തിന് കർണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരീക്ഷാ തിരക്കുകൾക്കിടയിൽ നടന്ന ഈ ദാരുണ സംഭവം നഗരത്തെയും സങ്കേതിന്റെ സഹപാഠികളെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts