കബ്ബൺ പാർക്കിൽ ദമ്പതികൾക്ക് നേരെ ട്രാൻസ്‌ജെൻഡർമാരുടെ അതിക്രമം; നഗ്നതാ പ്രദർശനവും അസഭ്യവർഷവും

ബെംഗളൂരു: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കബ്ബൺ പാർക്കിൽ യുവദമ്പതികൾക്ക് നേരെ ട്രാൻസ്‌ജെൻഡർമാരുടെ അതിക്രമം. പണം ആവശ്യപ്പെട്ടെത്തിയ രണ്ട് ട്രാൻസ്‌ജെൻഡർ സ്ത്രീകൾ ദമ്പതികളെ അസഭ്യം പറയുകയും പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാർക്കിൽ സമയം ചെലവഴിക്കാനെത്തിയ ദമ്പതികളെ സമീപിച്ച ട്രാൻസ്‌ജെൻഡർമാർ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ ദമ്പതികൾ വിസമ്മതിച്ചതോടെ ഇവർ പ്രകോപിതരായി. തുടർന്ന് ദമ്പതികൾക്ക് നേരെ തിരിയുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ പൊതുമധ്യത്തിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നതാ പ്രദർശനം നടത്തി അക്രമാസക്തമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പാർക്ക് പോലെ ഒരു പൊതുസ്ഥലത്ത് ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. പോലീസിന്റെ കൃത്യമായ നിരീക്ഷണമില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പാർക്കിലെത്തുന്ന സ്ഥിരം സന്ദർശകർ ആരോപിക്കുന്നു.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts