നേതൃമാറ്റം: ശിവകുമാറിന്റെ വിലക്ക് മറികടന്ന് സഹോദരന്‍ സിദ്ധരാമയ്യ വാക്കുപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.കെ.സുരേഷ്

ബെംഗളുരു നേതൃമാറ്റത്തെക്കുറിച്ച് ന്നും സുരേഷ് ആരോപിച്ചു. സി റിച്ച് അനാവശ്യ പ്രസ്താവനകള്‍ വേണ്ടെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നല്‍കിയ താക്കീത് മറികടന്ന് സഹോദരനും മുന്‍ എംപിയുമായ ഡി.കെ. സുരേഷ് രംഗത്ത് വന്നു.

രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന വാക്കു സിദ്ധരാമയ്യ പാലിക്കുമെന്നു തന്നെയാണു പ്രതീക്ഷയെന്നു സുരേഷ് പറഞ്ഞു. 80-90 എംഎല്‍എമാരുടെ പിന്തുണ ശിവകുമാറിനുണ്ടെന്നു കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

നേതൃമാറ്റത്തെക്കുറിച്ച് പാര്‍ട്ടി നേതാക്കളോ അണികളോ പ്രസ്താവന നടത്തരുതെന്ന എഐസിസി നിര്‍ദേശം സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര എംഎല്‍സിക്കു ബാധകമല്ല. അദ്ദേഹം സ്വന്തം നിലയില്‍
ഹൈക്കമാന്‍ഡാണെന്നും സുരേഷ് ആരോപിച്ചു.

സിദ്ധരാമയ്യ 5 വര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്ന് നേതൃത്വം ഉറ പ്പുനല്‍കിയിട്ടുണ്ടെന്ന് യതീന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞതോടെ യാണ് വിഷയം വീണ്ടും സജീവമായത്.ശിവകുമാര്‍ കൈകാര്യം ചെയ്യുന്ന ജലവിഭവം, ബെംഗളുരു വികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട ബജറ്റ് മുന്നൊരുക്ക യോഗത്തില്‍ പങ്കെടുക്കാതെയാണ് ശിവകുമാര്‍ ചൊവ്വാഴ്ച ഡല്‍ഹിക്കു പോയത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

തുടര്‍ന്ന്, നേതൃമാറ്റം ഹൈക്കമാന്‍ഡുമാ യി ചര്‍ച്ച നടത്താനാണു ഡല്‍ഹി യാത്രയെന്ന് അഭ്യൂഹം ഉയര്‍ന്നു. എന്നാല്‍ താനും സിദ്ധരാമയ്യയും ഹൈക്കമാന്‍ഡുമായി ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും ഇതു സംബ ന്ധിച്ച് ആശയക്കുഴപ്പമൊന്നും നിലവിലില്ലെന്നുമാണ് ശിവകുമാറിന്റെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts