കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം; കേസ് 21ന് പരിഗണിക്കും

ബെംഗളുരു: കര്‍ണാടക- മഹാരാഷ്ട്ര നേതൃത്വത്തിലുള്ള ഉന്നതതല രാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതി 21ന് പരിഗണിക്കും. നിയമമന്ത്രി എച്ച്.പാട്ടീലിന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം കേസില്‍ നിയമോപദേശം തേടിയിട്ടുണ്ട്. പുറമേ കാര്‍വാര്‍, കലബുറഗി, ബീദര്‍ എന്നിവിടങ്ങളിലെ 12 താലുക്കുകളിലായി മറാഠ ഭൂരിപക്ഷമുളള 865 ഗ്രാമങ്ങള്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹര്‍ജിയാണിത്. ബെളഗാവിയിലെ മറാഠ സംസാരിക്കുന്ന താലുക്കുകള്‍ മഹാരാഷ്ട്രയ്‌ക്കൊപ്പം ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സജീവമായി രംഗത്തുണ്ട്  

Read More

ഫക്കീര്‍ കോളനി ഒഴിപ്പിക്കല്‍; ദീര്‍ഘകാല താമസക്കാരെന്ന വാദത്തിൽ താമസക്കാർ; അടവ് കൈയ്യിലിരിക്കട്ടെ എന്ന് ജിബിഎ; ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം തെളിവ്

flat jcb

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനിയില്‍ നിന്നു കുടിയൊഴി പ്പിക്കപ്പെട്ടവര്‍ 28 വര്‍ഷമായി ഇവിടെ താമസിച്ചിരുന്നവരാണന്ന അവകാശവാദം തെറ്റാണെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോ ടതിയെ അറിയിച്ചു. വീടുകള്‍ നിര്‍ മിച്ചത് എന്നാണെന്നു കൃത്യമായി തെളിയിക്കാന്‍ വേണ്ട ഉപഗ്രഹ ചിത്രങ്ങള്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) പക്കലുണ്ടെന്നും ചീഫ് ജസ്റ്റിസ് വിഭു ബ്രഖുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനെ അഡ്വക്കറ്റ് ജനറല്‍ ധരിപ്പിച്ചു. മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് ഫക്കീര്‍ കോള നിയിലെയും വസീം ലേഔട്ടിലെയും മുന്നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചതെന്ന് ആരോപിച്ച് വീടുകള്‍ നഷ്ടപ്പെട്ട സൈബ തബസ്സും, രെഹാന, ആരിഫ്…

Read More

വിവര്‍ത്തന ശില്‍പശാല നാളെ മുതല്‍

ബെംഗളൂരു: ദ്രാവിഡ ഭാഷാ വി വര്‍ത്തന അസോസിയേഷന്‍ (ഡിബിടിഎ) മദ്രാസ് സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന വിവര്‍ത്തന ശില്‍പശാല നാളെ ചെന്നൈയില്‍ ആരംഭിക്കും. രാവിലെ 10നു മദ്രാസ് സര്‍വകലാശാല പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ തമിഴ് കന്നഡ-തെലുങ്ക് വിവര്‍ത്തന സെമിനാര്‍ ഐഡിഇ ഡയറക്ടര്‍ ഡോ. ദേവമൈന്ദന്‍ വസന്ത ഹെഗ്‌ഡെ എന്നിവര്‍ ക്ലാസെടുക്കും.  

Read More

വിമാനത്താവളത്തില്‍ പുതിയ പദ്ധതി; മാലിന്യസംസ്‌കരണത്തിന് പുതിയ സംവിധാനമൊരുക്കി

ബെംഗളൂരു: വിമാനത്താവളത്തിലെ ഖര, ദ്രവ മാലിന്യം ശാസ്ത്രീ യമായി സംസ്‌കരിക്കാന്‍ വിമാനത്താവള അതോറിറ്റി (ബിഐഎഎല്‍) പുതിയ സംവിധാനമൊരുക്കി. മാലിന്യം തരംതിരിക്കുന്നതിനൊപ്പം ഖരമാലിന്യം സംസ്‌കരിച്ച് പുനരുപയോഗിക്കാനാകുന്ന ക്രിസ്റ്റലുകളാക്കും. വിമാനത്താവളത്തിലെ ഇരു ടെര്‍മിനലുകളിലും നിന്ന് പ്രതിദിനം 26 ടണ്‍ വരെ ഖരമാലിന്യമാണ് ശേഖരി ക്കുന്നത്. നേരത്തെ ഇത് സ്വകാര്യ ഏജന്‍സിക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. ഇത് ദേവനഹള്ളിയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്. ഇവിടെ സംസ്‌കരണം ഫലപ ദമല്ലാത്തതിനെ തുടര്‍ന്നാണ് സംസ്‌കരണ ചുമതല ബിഐഎല്‍ നേരിട്ട് ഏറ്റെടുക്കുന്നത്. പ്രതിദിനം 77 വരെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയും. ഭക്ഷണശാലകളില്‍ നിന്നുള്ള ദ്രവമാ…

Read More

ബിജെപി പ്രവര്‍ത്തകയെ പൊലീസ് വസ്ത്രമഴിച്ച് മര്‍ദിച്ചതായി പരാതി; യുവതിയാണു വസ്ത്രമഴിച്ചതെന്നും കമ്മിഷണര്‍

ബെംഗളുരു ഹുബ്ബള്ളിയില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകയെ അടിവസ്ത്രത്തില്‍ നിര്‍ത്തി വനിതാ പൊലീസ് മര്‍ദിച്ചെന്ന് ആരോപണം. അതേസമയം, യുവതിയാണു വനിതാ പൊലീസുകാരെ ആകമിച്ചതെന്നും അതിനു ശേഷം സ്വയം വസ്ത്രമഴിച്ചതാണെന്നും ഹുബ്ബള്ളി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. അതിനിടെ, പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ബിജെപിയും വനിതാ കമ്മിഷനും രംഗത്തുവന്നു. എസ്‌ഐആറിന്റെ പേരില്‍ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണു പൊലീസ് എത്തിയതും ബിജെപി പ്രവര്‍ത്ത കയെ അറസ്റ്റ് ചെയ്തതും. ഇവരെ പിന്നീടു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Read More

ജനത്തിന്റെ അനുഗ്രഹമുള്ളിടത്തോളം രാഷ്ട്രീയത്തില്‍ തുടരും: സിദ്ധരാമയ്യ

ബെംഗളുരു ജനത്തിന്റെ അനു ഗ്രഹമുള്ളിടത്തോളം കാലം താന്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായെന്ന റെക്കോര്‍ഡില്‍ അനുമോദിക്കാന്‍ ഹാവേരിയില്‍ ഒരുക്കിയ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞ എത്രകാലം രാഷ്ട്രീയത്തിലു ണ്ടാകുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. ജനം അനുഗ്രഹിക്കുന്നിടത്തോളം തുടരും. ജനക്ഷേമ പദ്ധതികളും അക്കമിട്ടുനിരത്തി. അതിനിടെ, സിദ്ധരാമയ്യയെ ദേവരാജ് അര്‍സുമായി താരതമ്യം ചെയ്യാനാവില്ലെന്നും അഴിമതിയുടെ കാലത്ത് അധികാരത്തില്‍ ദീര്‍ഘകാലമിരുന്നതിന്റെ പേരിലുള്ള നേട്ടത്തെ ജനം അംഗീകരിക്കില്ലെന്നും മുന്‍ മുഖ്യമന്തി യെഡിയൂരപ്പ വിമര്‍ശിച്ചു.

Read More

മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: “അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,” ഡിസിഎം ഡി കെ ശിവകുമാർ . ചൊവ്വാഴ്ച ബെംഗളൂരു സർവകലാശാലയിലെ സദാശിവ നഗർ നിവാസിനും ജ്ഞാനജ്യോതി ഹാളിനും സമീപം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയായിരുന്നു. മുഴുവൻ കാലാവധിയും മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പുണ്ടെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, മുഴുവൻ കാലാവധി പൂർത്തിയാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു. ഈ പ്രസ്താവന വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കുമോ എന്ന് ചോദിച്ചപ്പോൾ, “നിങ്ങൾ (മാധ്യമങ്ങൾ) ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഞങ്ങളാരും ആശയക്കുഴപ്പത്തിലല്ല” എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ റെക്കോർഡ് പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “അദ്ദേഹം വിജയിക്കുകയും…

Read More

പൊങ്കലിനുണ്ടാകില്ല: വിജയ് ചിത്രം ജനനായകന്‍ റിലീസ് നീട്ടി

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകന്‍’ തീയറ്ററിലെത്താന്‍ വൈകും. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്‍പതിനാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത് റിലീസ് തീയതി നീട്ടിയെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വിജയ് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു എന്നാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് റിലീസ് തീയതി നീട്ടിവച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.…

Read More

നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടത് നിലനില്‍ക്കില്ല; വിചാരണക്കോടതിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്കും ജഡ്ജിയ്ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങളുമായാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി.അജകുമാര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്. അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. കേസില്‍ എട്ടാംപ്രതിയായ ദിലീപിനെതിരേ ഗൗരവമുള്ള ഒട്ടേറെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും അതെല്ലാം തള്ളിയെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്ജി. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്കെതിരേ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരേ അംഗീകരിച്ചിട്ടില്ല. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ കോടതി അനുവദിച്ചതായും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.…

Read More

സ്വർണം വാങ്ങാൻ മാനദണ്ഡങ്ങൾ; ഇവയൊന്നും ധരിച്ചെത്തിയാൽ സ്വർണം കിട്ടില്ല 

ഉപഭോക്താക്കളുടെ മുഖം വ്യക്തമായി കാണുന്നുണ്ടെങ്കില്‍ മാത്രമേ ജ്വല്ലറികളിലേക്ക് പ്രവേശനം അനുവദിക്കൂ.. ബീഹാറിലെ സ്വര്‍ണക്കടകളില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ മുഖം മറച്ച് വരുന്നവരെ ജ്വല്ലറികളിലേക്ക് പ്രവേശിപ്പിക്കില്ല. മാസ്‌ക്, ഹിജാബ്, നിഖാബ്, ബുര്‍ഖ എന്നിവ ധരിച്ചവര്‍ക്കും മുഖം മുഴുവനായോ ഭാഗികമായോ മറച്ച മാസ്‌കുകളോ ഹെല്‍മെറ്റുകളോ ധരിച്ചവര്‍ക്കും ജ്വല്ലറികളില്‍ പ്രവേശനം അനുവദിക്കില്ല. ജനുവരി 8 മുതല്‍ (ഇന്ന്) സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തില്‍ വന്നു. മോഷണവും കവര്‍ച്ചയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ…

Read More
Click Here to Follow Us