വർധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ്: നഗരത്തിലെ വായു മലിനീകരണമളക്കാൻ കമ്മിറ്റി രൂപവത്കരിച്ച് ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു :  നഗരത്തിലെ വായു മലിനീകരണമളക്കാൻ ജോയൻ്റ് കമ്മിറ്റി രൂപീകരിച്ചു.

ദേശീയ ഹരിത ട്രൈബ്യൂണലാണ് കമ്മിറ്റി രൂപീകരിച്ചത്. അന്തരീക്ഷത്തിലെ നൈട്രജൻ ഡ യോക്സൈഡിൻ്റെ അളവിനെയാണ് കമ്മിറ്റി പഠന വിധേയമാക്കുന്നത്.

മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹരിത ട്രൈ ബ്യൂണൽ കമ്മിറ്റി രൂപവത്കരിച്ചത്. ബംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വർധിച്ച നൈട്രജൻ ഡയോക്സൈഡിൻ്റെ അളവും അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് വാർത്തകൾ വന്നത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

റിപ്പോർട്ട് സമർപ്പിക്കാൻ ജോയന്റ് കമ്മിറ്റിക്ക് രണ്ട് മാസമാണ് ഹരിത ട്രൈബ്യൂണൽ സമയം നൽകിയി രിക്കുന്നത്.

നഗരത്തിൽ ബി.ടി.എം ലേഔട്ട്, സിൽ ക്ക് ബോർഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുത ൽ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടു ള്ളത്.

നൈട്രജൻ ഓക്സൈഡ് പ്രധാനമായും അ ന്തരീക്ഷത്തിലെത്തുന്നത് വാഹനങ്ങളിൽ നിന്നാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts