കൊടവ സമുദായക്കാരെ ക്ഷേത്രത്തിൽ വിലക്കി: ഇരുസമുദായങ്ങൾ തമ്മിൽ തർക്കം

ബംഗളുരു : പരമ്പരാഗതവസ്ത്രം ധരിച്ചെത്തിയ കൊടവ സമുദായത്തിൽപ്പെട്ടവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചില്ലെന്ന് പരാതി.

കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ കട്ടേമാട് ശ്രീ മഹാമൃത്യുഞ്ജയക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം.

ക്ഷേത്രോത്സവത്തിനെത്തിയ ഇരുസമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വാക്കേറ്റമാണ് സംഭവത്തിനുതുടക്കം. കൊടവ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനെ ഗൗഡ സമുദായത്തിൽപ്പെട്ടവർ എതിർത്തു.

ക്ഷേത്രാചാരപ്രകാരമുള്ള വസ്ത്രമല്ല ധരിച്ചതെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നാലെ ക്ഷേത്രഭാരവാഹികളും കൊടവ വിശ്വാസികളെ തടഞ്ഞു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

സംഭവം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പരമ്പരാഗതവസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചുള്ള ‘ഞങ്ങട കുപ്പിയ നങ്കട ഗട്ട്’ (ഞങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ഞങ്ങളുടെ അഭിമാനമാണ്) എന്ന ഹാഷ്‌ടാഗോടെയുള്ള പോസ്റ്റുകൾ വൈറലായി.

സംഭവത്തെ അപലപിച്ച് കൊടവ സാഹിത്യഅക്കാദമിയും രംഗത്തെത്തി. ചൂടേറിയ ചർച്ചയായപ്പോൾ വിരാജ്‌പേട്ട എം.എൽ.എ. എ.എസ്. പൊന്നണ്ണയും പ്രതികരണവുമായി രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts