മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു

കൊച്ചി: മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന രഘു കളമശ്ശേരി അന്തരിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ പ്രശസ്തനായ രഘു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം വേഷമിട്ടിരുന്നു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. പി എസ് രഘു എന്നതാണ് മുഴുവൻ പേര്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരുന്നു.

Read More

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് ബന്ധമെന്ന സംശയത്തെ തുടർന്ന് മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. ഇയാളെ എടിഎസിൻ്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചില സംശയങ്ങൾ ഉണ്ടെന്നും അതിൻ്റെ ഭാ​ഗമായിയാണ് ചോദ്യം ചെയ്യുന്നതെന്നും എടിഎസ് വൃത്തങ്ങൾ അറിയിച്ചു.

Read More

ആർത്തവം അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ’; അധ്യാപകർ അപമാനിച്ചെന്ന പരാതിയുമായി വിദ്യാർത്ഥിനികൾ

തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ കോളേജ് അധ്യാപകര്‍ അപമാനിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. രമേഷ്, ഡോ. പ്രിയ എന്നിവര്‍ക്കെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. എന്‍എസ്എസ് ക്യാമ്പിന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാത്ത കുട്ടികളോടാണ് അശ്ലീല പരാമര്‍ശം നടത്തിയത്. ആര്‍ത്തവം അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ കഴിയില്ലല്ലോ എന്ന് പറഞ്ഞതായി പരാതിയില്‍ പറയുന്നു. ‘സെല്‍ഫ് എസ്റ്റീം ഇല്ലാത്ത നിനക്ക് പോയി ചത്തൂടേ’ എന്ന് ചോദിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു. കോളേജ് പ്രിന്‍സിപ്പലിനാണ് 14 പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.

Read More

പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണിമുകുന്ദൻ ?

പാലക്കാട്‌ ബിജെപിയിൽ സെലിബ്രിറ്റി സ്ഥാനാർഥി?. സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം പാലക്കാട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ…

Read More

ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

ബംഗ്ലാദേശിൽ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബിഎൻപി സ്വെച്ചസേബക് ദളിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. കർവാൻ ബസാറിന് സമീപം അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അക്രമം.

Read More

നഗരത്തിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം

ബെംഗളൂരു : റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലെ വിജയപുര പട്ടണത്തിലെ അന്നപൂർണ്ണേശ്വരി കല്യാണ മണ്ഡപത്തിന് സമീപം ഒരു കാറിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഉറങ്ങുകയായിരുന്ന ആളെ എത്ര തവണ ഉണർത്തിയിട്ടും ഉണർന്നില്ല. അയാൾ ഉണരാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ്, ആ വ്യക്തി മരിച്ചതായി കണ്ടെത്തി. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്, പോലീസ് അന്വേഷിച്ചു ആരംഭിച്ചു.…

Read More

സിറോ മലബാര്‍ ആസ്ഥാനത്തെത്തി വി ഡി സതീശന്‍;മേജര്‍ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

കൊച്ചി: സിറോ മലബാര്‍ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ രാത്രി 9.15നാണ് വി ഡി സതീശനെത്തിയത്. സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സതീശന്‍ എത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. അത്താഴ വിരുന്നിലും വി ഡി സതീശന്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സതീശന്‍ സഭാ ആസ്ഥാനത്തെത്തി നടത്തിയ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

Read More

സ്ത്രീകൾക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും നല്ല സ്ഥലം ബെംഗളൂരു! സിലിക്കൺ സിറ്റി രാജ്യത്ത് ഒന്നാം സ്ഥാനത്ത് 

building

ബെംഗളൂരു: സ്ത്രീകൾക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും അനുകൂലമായ നഗരമായി ബെംഗളൂരു മാറിയെന്ന് സർവേ റിപ്പോർട്ട്. നല്ല കാലാവസ്ഥ കാരണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിച്ചിരുന്ന ബെംഗളൂരു , ഇപ്പോൾ സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട് . വർക്ക്പ്ലെയ്സ് കൾച്ചർ കൺസൾട്ടിംഗ് സ്ഥാപനമായ അവതാർ ഗ്രൂപ്പ് പുറത്തിറക്കിയ ‘ഇന്ത്യയിലെ സ്ത്രീകൾക്കുള്ള മികച്ച നഗരങ്ങൾ’ എന്ന റിപ്പോർട്ടിൽ , സ്ത്രീകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ തയ്യാറുള്ള നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാമതാണ്. ചെന്നൈ,…

Read More

നഗരത്തില്‍ വാഹനങ്ങളിലെ ഹൈ ബീം ലൈറ്റ്; നടപടി കടുപ്പിച്ച് ട്രാഫിക് പോലീസ്

അപകടങ്ങള്‍ക്കിടയാക്കുന്ന വാഹനങ്ങളിലെ ഹൈബീം ലൈറ്റുകള്‍ ലൈറ്റുകള്‍ക്കെതിരെയുളള പരിശോധന ട്രോഫിക് പൊലീസ് ഊര്‍ജിതമാക്കി. എല്‍ഇഡി കളര്‍ ലൈറ്റുകള്‍, ഫ്‌ലാഷ് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഹൈ ബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ പതിച്ച് എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെ ടുന്നതു വര്‍ധിച്ചതോടെയാണു നടപടി. ഹൈബീം ലൈറ്റ് സ്ഥാപിച്ച് ഓടുന്ന ഇരുചക്രവാഹനങ്ങളും വ്യാപകമാണ്. ഇത് സംബന്ധിച്ചു ബോധവല്‍ക്കരണ പ്രചാരണം നടത്തിയിട്ടും കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. മോട്ടര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ഇരുചക്രവാഹനങ്ങളു ടെ ഹെഡ്‌ലൈറ്റുകള്‍ക്ക് 35 വാട്‌സ്, കാറുകള്‍ക്ക് 65 വാട്‌സ്,…

Read More

ദർശന പാവയായി ഉപയോഗിക്കപ്പെടുന്ന ആ തടിച്ച കണ്ണുള്ള സ്ത്രീ ആരാണെന്ന് കണ്ടെത്തി

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, പൂന്തോട്ടങ്ങൾ, കടകൾ എന്നിവയ്ക്ക് സമീപം വലിയ ഉരുണ്ട കണ്ണുകളും നെറ്റിയിൽ വലിയ കുങ്കുമ ബിന്ദിയും ഉള്ള ഒരു സ്ത്രീയുടെ (ബിഗ്-ഐഡ് വുമൺ) ദൃശ്യ പാവയായി ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിരിക്കാം. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ സ്ത്രീയെ നെറ്റിസൺസ് തിരിച്ചറിഞ്ഞു. അതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഈ സ്ത്രീ ആരാണെന്ന് നെറ്റിസൺമാർ കണ്ടെത്തി കഴിഞ്ഞു. കർണാടകയിലെ ബെംഗളുരുവിലെയും പരിസര പ്രദേശങ്ങളിലുമുള്ള കെട്ടിടങ്ങളിലും, പൂന്തോട്ടങ്ങളിലും, കടകളിലും ഈ സ്ത്രീയുടെ ചിത്രം ഒരു ദൃശ്യ പാവയായി ഉപയോഗിച്ചിട്ടുണ്ട്. തടിച്ചതും ഭയപ്പെടുത്തുന്നതുമായ കണ്ണുകളുള്ള ഈ…

Read More