നഗരത്തിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം

ബെംഗളൂരു : റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലെ വിജയപുര പട്ടണത്തിലെ അന്നപൂർണ്ണേശ്വരി കല്യാണ മണ്ഡപത്തിന് സമീപം ഒരു കാറിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഉറങ്ങുകയായിരുന്ന ആളെ എത്ര തവണ ഉണർത്തിയിട്ടും ഉണർന്നില്ല. അയാൾ ഉണരാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ്, ആ വ്യക്തി മരിച്ചതായി കണ്ടെത്തി. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്, പോലീസ് അന്വേഷിച്ചു ആരംഭിച്ചു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഷിഡ്ലഘട്ട താലൂക്കിലെ തലഹള്ളിയിൽ നിന്നുള്ള രേഖകൾ ആ വ്യക്തിയുടെ പോക്കറ്റിൽ നിന്ന് കണ്ടെത്തി. എന്നിരുന്നാലും, മരിച്ചയാൾ ആരാണെന്ന് അറിവായിട്ടില്ല. ,

കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ, മരിച്ചയാളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ പോലീസ് ശ്രമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts