പിണങ്ങിപ്പോയ ഭാര്യയുടെ കുട്ടികള്‍ അടക്കും ഉള്ള 6 ബന്ധുക്കളെ തീകൊളുത്തി കൊന്നു.

ബെംഗളുരു : പിണങ്ങിപ്പോയ ഭാര്യയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന വീടിനു ഭർത്താവ് തീയിട്ടതിനെ തുടർന്നു 4 കുട്ടികൾ ഉൾപ്പെടെ 6 പേർ പൊള്ളലേറ്റു മരിച്ചു.

കുടകിലെ പൊന്നംപേട്ടിൽ ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.

തോട്ടം തൊഴിലാളിയായ യെരവര ബോജ(50)യുടെ ഭാര്യ ബാബി(40), സീത(45), ബന്ധുവിന്റെ മകൾ കീർത്തന(9) എന്നിവർ വീട്ടിൽ വച്ചും ബാബിയുടെ സഹോദരൻ മഞ്ജുവിന്റെ മക്കളായ വിശ്വാസ്(7), പ്രകാശ് (6), അയൽവാസി തോലയുടെ മകൻ(6) എന്നിവർ ആശുപതിയിലുമാണ് മരിച്ചത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പൊള്ളലേറ്റ 4 പേർ മൈസൂരുവിലെയും മടിക്കേരിയിലെയും ആശുപത്രിയിൽ ചികിത്സയിലാണ്.

ബോജ മദ്യപിച്ചെത്തി വഴക്കിടുന്നതു പതിവായതോടെ ബാബി ഒരാഴ്ച മുൻപ് സഹോദരന്റെ വീട്ടിലേക്കു പോരുകയായിരുന്നു.

ഇതിൽ കുപിതനായ ബോജ ഇന്നലെ പുലർച്ചെ 2 മണിയോടെ മഞ്ജുവിന്റെ വീട്ടിലെത്തുകയും
ഓടിളക്കി മുറിയിലേക്കു പെട്രോളൊഴിച്ചു തീ കൊളുത്തുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

സംഭവ ശേഷം ഒളിവിൽ പോയ ബോജയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts