ഇന്ത്യയിൽ നിലവിലുള്ള ആക്റ്റീവ് കോവിഡ് കേസുകളിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നും. ലിസ്റ്റിൽ നമ്മ ബെംഗളൂരുവും.

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് വൈറസ്‌ വ്യാപനം ദിനം പ്രതി ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുള്ള 658,909 കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്തുവിട്ട സർക്കുലറിൽ അറിയിച്ചു.

10 ജില്ലകളിൽ ഒന്ന് ബെംഗളൂരു നഗര ജില്ലയാണ്. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു നഗരജില്ല. ഡൽഹിയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിൽ നിന്നുമാണ് , പൂനെ, മുംബൈ,നാഗ്പുർ, താനെ, നാസിക് , ഔരംഗബാദ്, അഹമ്മദ്‌നഗർ, നന്ദേദ് എന്നിവയാണ് മറ്റ് എട്ട് ജില്ലകൾ.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

കഴിഞ്ഞ രണ്ടാഴ്ച്ച മുതൽ ദിവസേനയുള്ള കേസുകളുടെയും മരണനിരക്കിന്റെയും ഉയർന്ന വർധന കാരണം 11 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്രം ഗുരുതരമായ ആശങ്കയുള്ള മേഖലകളായിതരംതിരിച്ചിട്ടുണ്ട്. “മെച്ചപ്പെട്ട പരിശോധന, കർശനമായ നിയന്ത്രണം, പ്രോംപ്റ്റ് കോൺടാക്റ്റ് ട്രെയ്‌സിംഗ്, കോവിഡ് ഉചിതമായ പെരുമാറ്റം നടപ്പിലാക്കൽ, സ്റ്റാൻഡേർഡ് ക്ലിനിക്കൽ മാനേജ്‌മെന്റ് പാലിക്കൽഎന്നിവയിലൂടെ സജീവമായ കേസുകളും ദൈനംദിന മരണങ്ങളും കുറച്ചുകൊണ്ടുവരാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts