ഐടി ബിരുദധാരികൾക്ക് 1 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ – വിശദമായി വായിക്കാം

ബെംഗളൂരു : ലോക്ക്ഡൗണിന് ശേഷം രാജ്യത്തുടനീളമുള്ള ഐടി ജോലികൾക്കുള്ള തൊഴിലവസരങ്ങൾ വർദ്ധിച്ചു. ഇത് കോളേജുകളിൽ നിന്നുള്ള പുതിയ ബിരുദധാരികളുടെ സാധ്യത വർദ്ധിപ്പിക്കുന്നു കൂടാതെ അന്താരാഷ്ട്ര ഐടി കമ്പനികൾ ഫ്രെഷേഴ്‌സിനായി സൈൻ അപ്പ് ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയിലെ മുൻനിര ഐടി കമ്പനികളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് കോളേജിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് 100,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിയമന പ്രക്രിയ സൃഷ്ടിച്ചു. പല കമ്പനികളും ഇത് സംബന്ധിച്ച് ഇതിനകം സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്. വിപ്രോ, ടെക് മഹീന്ദ്ര കാപ്‌ജെമെനി…

Read More

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; നിലവിൽ ഉള്ളതിൽ 50 ശതമാനം കേസുകളും കേരളത്തിൽ നിന്ന്

ബെംഗളൂരു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത്…

Read More

ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിന് മുകളിലുള്ള സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം

Covid Karnataka

ബെംഗളൂരു: ഇന്ത്യയിലെ 47 ജില്ലകളില്‍ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും മുകളിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവ് രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടിപിആര്‍ റേറ്റ് പത്ത് ശതമാനത്തിലും കൂടുതൽ ഉള്ള ജില്ലകൾ സർക്കാർ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കേരളം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യമായതിനാൽ മൂന്നാംതരംഗം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നതിനാൽ ഈ സംസ്ഥാനങ്ങള്‍…

Read More

ഇന്ത്യയിൽ നിലവിലുള്ള ആക്റ്റീവ് കോവിഡ് കേസുകളിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നും. ലിസ്റ്റിൽ നമ്മ ബെംഗളൂരുവും.

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് വൈറസ്‌ വ്യാപനം ദിനം പ്രതി ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുള്ള 658,909 കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്തുവിട്ട സർക്കുലറിൽ അറിയിച്ചു. 10 ജില്ലകളിൽ ഒന്ന് ബെംഗളൂരു നഗര ജില്ലയാണ്. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു നഗരജില്ല. ഡൽഹിയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിൽ നിന്നുമാണ് , പൂനെ, മുംബൈ,നാഗ്പുർ, താനെ, നാസിക് , ഔരംഗബാദ്, അഹമ്മദ്‌നഗർ, നന്ദേദ് എന്നിവയാണ്…

Read More
Click Here to Follow Us