കോട്ടയം:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു. സമിതിയുടെ സമഗ്ര പരിശോധന ഉടന്‍ തുടങ്ങും. പരിശോധന പൂര്‍ത്തിയാക്കി നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുന്‍ ചീഫ് എന്‍ജിനിയറും കേന്ദ്ര ജലക്കമ്മിഷന്‍ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ മുന്‍ എംഡി ബല്‍റാജ് ജോഷിയും സമിതിയിലുണ്ട്.
Read MoreMonth: January 2026
ട്രെയിനിനുള്ളില്‍ പാമ്പ്; അമൃത എക്‌സ്പ്രസ് സ്റ്റേഷനില്‍ പിടിച്ചിട്ടു
കൊല്ലം: ട്രെയിനിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്തിയതോടെ പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് രാമേശ്വരത്തേക്ക് പോയ അമൃത എക്‌സ്പ്രസിലാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത് കൊല്ലത്ത് പിടിച്ചിട്ട ട്രെയിനിലെ കോച്ചില്‍ നിന്ന് പാമ്പ് കോച്ചിലെ ചെറിയ ദ്വാരം വഴി പുറത്തുപോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എസ് സെവന്‍ കോച്ചിലാണ് യാത്രയ്ക്കിടെ യുവതി പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
Read Moreനഗരത്തിലെ റാപ്പിഡോ ഡ്രൈവർ മണിക്കൂറുകൾ കൊണ്ട് സമ്പാദിക്കുന്നത് കണ്ട് കണ്ണ് തള്ളി മുൻ നിര കമ്പനി ജീവനക്കാർ
ബെംഗളൂരു; കഠിനാധ്വാനം ഫലം ചെയ്യുന്ന ബെംഗളൂരു എന്ന മഹാനഗരത്തിൽ ജീവിതം കെട്ടിപ്പടുക്കാൻ പറ്റിയ സ്ഥലമാണ്. നിരവധി യുവാക്കൾ ബെംഗളൂരുവിലേക്ക് വരുകയും വരുമാനം നേടുകയും ചെയ്യുന്നു. പലരും ഇതിനായി റാപ്പിഡോ ബൈക്ക്-ടാക്സി തിരഞ്ഞെടുക്കുന്നു. റെഡ്ഡിറ്റിൽ ഒരാൾ പങ്കിട്ട ഒരു പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. റാപ്പിഡോ ബൈക്ക് -ടാക്സി ഡ്രൈവറായി നാല് ദിവസം അദ്ദേഹം നടത്തിയ പരീക്ഷണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രാത്രി 10 മണിക്ക് ശേഷമാണ് അദ്ദേഹം ഈ ജോലി ചെയ്യാൻ തുടങ്ങിയത്. രാത്രിയിൽ റാപ്പിഡോ 20 ശതമാനം അധിക പണം (നൈറ്റ് ബോണസ്) നൽകുന്നു.…
Read Moreഈ കാര്യത്തിൽ നമ്മ മെട്രോ മാതൃകയാക്കേണ്ടത് കൊച്ചി മെട്രോയെ എന്ന് ബെംഗളൂരു മലയാളികൾ
ബെംഗളുരു: നമ്മ മെട്രോ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ പാസ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ വര്‍ഷം മെട്രോ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ പ്രതിമാസം 3000-5000 രൂപവരെയാണ് യാത്രയ്ക്കു വിദ്യാര്‍ഥികള്‍ക്ക് ചെലവിടേണ്ടി വരുന്നത്. ഇത് കടുത്ത സാമ്പത്തിക ഭാരമാണ്. ബിഎംടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പാസ് അനുവദിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കില്‍ പെട്ട് പലപ്പോഴും സമയത്ത് ക്ലാസുകളില്‍ എത്താന്‍ കഴിയാറില്ല. കോളജ് വിദ്യാര്‍ഥികളാണ് മെട്രോയെ കൂടുതലായി ആശ്ര യിക്കുന്നത്. പാസ് അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ബിഎംആര്‍സിക്ക് പലതവണ നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. കൊച്ചി…
Read Moreബെംഗളൂരു യാത്ര ഇനി അതിവേഗം; 25 സ്റ്റേഷനുകൾ; മഡവരയ്ക്കും തുമകുരുവിനും ഇടയിലുള്ള മെട്രോ പാത ഉടന്‍ യാഥാര്‍ഥ്യമാകും
ബെംഗളൂരു: മഡവരയ്ക്കും തുമകുരുവിനും ഇടയിലുള്ള മെട്രോ പാത ഉടന്‍ യാഥാര്‍ഥ്യമാകും. ബെംഗളുരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടുന്നിന് മുന്നോടി യായി വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നത് ആരംഭിച്ചു. 59.60 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് 20649 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുമക്കുരുവിലേക്ക് നില വില്‍ റോഡ്, റെയില്‍ മാര്‍ഗം 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദരാ ബാദിലെ ഏജന്‍സിയാണ് കഴിഞ്ഞ വര്‍ഷം സാധ്യത പഠനം പൂര്‍ ത്തിയാക്കിയത്. നിലവില്‍ റോഡിലെ മാധവാര വരെയുള്ള ഗ്രീന്‍ ലൈനാണ് തുമക്കൂരുവിലെ നാഗനപാളയ വരെ നീട്ടുന്നത് മഡവര മുതല്‍ തുമകുരു…
Read Moreസ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷ; പഠിക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്
ബെംഗളുരു: കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമായി ഒന്നാം ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ വിശദമായി പഠിക്കുമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉറപ്പു നല്‍കിയതായി കര്‍ണാടക. കന്നഡ സംസാരിക്കുന്ന വി ദ്യാര്‍ഥികളുള്ള കാസര്‍കോട് പോലുള്ള ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളെ മലയാള ഭാഷാ ബില്‍ പ്രതികൂലമായി ബാധിക്കുമെന്നും ഇതിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി മേഖലാ വികസന അതോറിറ്റി (കെബിഎ ഡിഎ) പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. മലയാളത്തിനു പകരം കന്നഡ പഠിപ്പിക്കുന്ന കാസര്‍കോട്ടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബില്‍ തിരിച്ചടിയാകുമെന്നതാണ് കര്‍ണാടകയുടെ…
Read Moreഒരു വശം പൂര്‍ണമായി അടച്ചിട്ടും; എംജി റോഡിലും ഗതാഗത നിയന്ത്രണം വരുന്നു
ബെംഗളൂരു: ജല അതോറിറ്റി യുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി അടുത്ത മാസം മുതല്‍ എംജി റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ട്രിനിറ്റി സര്‍ക്കിള്‍ മു തല്‍ അനില്‍ കുംബ്ലെ സര്‍ ക്കിള്‍ വരെയാണ് നിയന്ത്ര ണം. റോഡിന്റെ ഒരു വശം പൂര്‍ണമായി അടച്ചിട്ടും. 40 വര്‍ഷത്തിന് ശേഷമാണ് എംജി റോഡിലെ ശുദ്ധജല, സുവിജ് പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് പൈപ്പുകള്‍ പൊട്ടുന്നത് പതിവായതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്.
Read Moreറിപ്പബ്ലിക്ദിനത്തിൽ നാട്ടിലേക്കുള്ള അവധിത്തിരക്ക്: തീവണ്ടികളിൽ ടിക്കറ്റ് കഴിഞ്ഞു; അമിതനിരക്ക് ഈടാക്കി ബസുകൾ
ബെംഗളൂരു : റിപ്പബ്ലിക്ദിന അവധിയോടനുബന്ധിച്ച വാരാന്ത്യത്തിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രാത്തിരക്ക് രൂക്ഷം. ഈ ദിവസങ്ങളിൽ തീവണ്ടികളിലെ ബർത്തുറപ്പുള്ള ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റ് തീർന്നതിനാൽ ഇപ്പോൾ സ്വകാര്യബസുകളിൽ നിരക്ക് ഗണ്യമായി ഉയർത്തിയിരിക്കുകയാണ്. സാധാരണ 1500-2000 രൂപ ഈടാക്കുന്ന സ്ഥാനത്ത് 2500-3500 രൂപയാണ് പല സ്വകാര്യ ബസ് സർവീസുകളിലും ഈടാക്കുന്നത്. ബസുകാരുടെ ചൂഷണം തടയാൻ പ്രത്യേക തീവണ്ടി സർവീസ് നടത്തണമെന്ന ആവശ്യം ഉയർന്നു. റിപ്പബ്ലിക് ദിനം തിങ്കളാഴ്ചയായതിനാലാണ് ഇത്തവണ യാത്രാത്തിരക്ക് വർധിച്ചത്. വാരാന്ത്യവും ചേർത്ത് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നതിനാൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ അടക്കം…
Read Moreപൊങ്കൽ, മകരസംക്രാന്തി; ബെംഗളൂരുവിൽ നിന്ന് കൊല്ലം, കണ്ണൂർ യാത്രയ്ക്ക് സ്പെഷൽ ഇന്നുമുതൽ
ബെംഗളൂരു : പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ റൂട്ടുകളിലാണ് സർവീസുകൾ. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219) ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് നാലിന് കൊല്ലത്തെത്തും. കൊല്ലം-ബെംഗളൂരു കന്റോൺമെന്റ് തീവണ്ടി(06220) 14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് കന്റോൺമെന്റ് സ്റ്റേഷനിൽ എത്തും. ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ തീവണ്ടി(06575) വെള്ളിയാഴ്ച (ജനുവരി ഒൻപത്) വൈകീട്ട് 7.15-ന് കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.30-ന് കണ്ണൂരിലെത്തും. മടക്കവണ്ടി(06576)…
Read Moreപഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; 3 മരണം
ബെംഗളുരു: ബെളഗാവിയില്‍ പഞ്ചസാര ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് 3 പേര്‍ മരിച്ചു. 5 പേര്‍ക്ക് ഗുരുതരമായി പൊ ള്ളലേറ്റതിനെ തുടര്‍ന്ന് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊങ്കല്‍ മാരക്കുമ്പി ഇനാംദാര്‍ ഷുഗര്‍ ഫാക്ടറിയില്‍ ബോയിലറിന്റെ ഹീറ്റ് വാല്‍വ് നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരായ അക്ഷയ് തോപ ഡെ, ദീപക് മുന്നോലി, സുദര്‍ശന്‍ ബാനോഷി എന്നിവരാണ് മരിച്ചത്. മുന്‍ മന്ത്രി ഡി.ബി. ഇനാംദാറുടെയും മുന്‍ രാജ്യസഭാ എംപി പ്രഭാ കര്‍ കോറെയുടെയും കുടുംബങ്ങളുടെ ഉടമസ്ഥതയിലാണു ഫാക്ടറി
Read More