പൊങ്കൽ, മകരസംക്രാന്തി; ബെംഗളൂരുവിൽ നിന്ന് കൊല്ലം, കണ്ണൂർ യാത്രയ്ക്ക് സ്പെഷൽ ഇന്നുമുതൽ

ബെംഗളൂരു : പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ റൂട്ടുകളിലാണ് സർവീസുകൾ. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219) ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് നാലിന് കൊല്ലത്തെത്തും.

കൊല്ലം-ബെംഗളൂരു കന്റോൺമെന്റ് തീവണ്ടി(06220) 14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് കന്റോൺമെന്റ് സ്റ്റേഷനിൽ എത്തും.

  പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ തീവണ്ടി(06575) വെള്ളിയാഴ്ച (ജനുവരി ഒൻപത്) വൈകീട്ട് 7.15-ന് കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.30-ന് കണ്ണൂരിലെത്തും.

മടക്കവണ്ടി(06576) 10-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.

മറ്റൊരു ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ പ്രത്യേക തീവണ്ടി(06577) ജനുവരി 13-ന്‌ വൈകീട്ട് അഞ്ചിന് കന്റോൺമെൻറിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് കണ്ണൂരിലെത്തും.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

മടക്ക തീവണ്ടി (06578) 14-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
[masterslider id="10"]

Related posts