ഈ കാര്യത്തിൽ നമ്മ മെട്രോ മാതൃകയാക്കേണ്ടത് കൊച്ചി മെട്രോയെ എന്ന് ബെംഗളൂരു മലയാളികൾ

ബെംഗളുരു:  നമ്മ മെട്രോ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ പാസ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു.

കഴിഞ്ഞ വര്‍ഷം മെട്രോ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ പ്രതിമാസം 3000-5000 രൂപവരെയാണ് യാത്രയ്ക്കു വിദ്യാര്‍ഥികള്‍ക്ക് ചെലവിടേണ്ടി വരുന്നത്.

ഇത് കടുത്ത സാമ്പത്തിക ഭാരമാണ്. ബിഎംടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പാസ് അനുവദിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കില്‍ പെട്ട് പലപ്പോഴും സമയത്ത് ക്ലാസുകളില്‍ എത്താന്‍ കഴിയാറില്ല.

കോളജ് വിദ്യാര്‍ഥികളാണ് മെട്രോയെ കൂടുതലായി ആശ്ര യിക്കുന്നത്. പാസ് അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ബിഎംആര്‍സിക്ക് പലതവണ നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കൊച്ചി മെട്രോ മാതൃകയില്‍ പ്രതിമാസ പാസ് അനുവദിക്കണമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൊച്ചി മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്കു പ്രതിമാസ ത്രൈ മാസ പാസുകള്‍ അനുവദി ച്ചത്.

ശരാശരി ടിക്കറ്റ് നിരക്കിനെക്കാള്‍ 33% ഇളവാണ് പാസിന് ലഭിക്കുക 1100 രൂപയുടെ പ്രതിമാസ പാസെടുത്താല്‍ പരമാവധി 50 യാത്ര ചെയ്യാം. 30 ദിവസമാണ് കാലാവധി. 3000 രൂപയുടെ
ത്രൈമാസ പാസെടുത്താല്‍ 150 യാത്ര. 30 വയസ്സാണ് പ്രായപരി ധി നിശ്ചയിച്ചത്.

കൊച്ചിക്ക് പുറമേ നാഗ്പൂര്‍, പുണെ മെട്രോകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ പാസ്
അനുവദിച്ചിരിക്കുന്നത്. രണ്ടിടത്തും 30% നിരക്കിളവ് നല്‍കി.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

പ്രചാരണത്തിന് തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി

നമ്മ മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവ് നല്‍കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി യുവജന വിഭാഗം പ്രചാര ണത്തിന് തുടക്കമിട്ടു.

കോളജുകള്‍ കേന്ദ്രീകരിച്ചാ ണ് പ്രചാരണം. വിദ്യാര്‍ഥികള്‍ക്ക് 30-50% വരെ നിരക്കിളവ് നല്‍കണമെന്ന് ആവശ്യം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts